FeaturedKeralaNews

ബെവ് ക്യൂ ആപ്പ് തകരാറില്‍,പ്രശ്‌നങ്ങള്‍ ഇവയൊക്കെ

തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണില്‍ ഇളവില്‍ സംസ്ഥാനത്ത് മദ്യവിതരണം നടത്തുന്നതിനായി ബിവറേജസ് കോര്‍പറേഷന്‍ തയ്യാറാക്കിയ വെര്‍ച്യുല്‍ ക്യൂ ആപ്ലിക്കേഷനായ ബെവ് ക്യുവീല്‍ സാങ്കേതിക തകരാര്‍.മദ്യം വാങ്ങാനാഗ്രഹിയ്ക്കുന്ന ആളുകള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാവുന്നില്ല. പലരും പ്ലേ സ്റ്റോറില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ പേരടിച്ചു നോക്കിയാലും ആപ്പ് കാണാനും കഴിയുന്നില്ല.ഇനി ട്രയലിനായി പുറത്തിറക്കിയ ബീറ്റാ വെര്‍ഷനിലൂടെ ആപ്പില്‍ കടന്നാലും ഒ.ടി.പി ലഭ്യാനാകുന്നില്ല എന്നതാണ് പരാതി.

ആപ്പിനായി സേര്‍ച്ച് ചെയ്യുമ്പോള്‍ ചിലയിടങ്ങളില്‍ ചിലര്‍ക്ക് ബൈവ് ക്യൂ വിസിബിള്‍ ആവില്ല എന്ന് നേരത്തെ ആപ്പ് നിര്‍മ്മാതാക്കളായ ഫെയര്‍ കോഡ് വ്യക്തമാക്കിയിരുന്നു. നേരത്തെ ട്രയല്‍ റണ്ണിനായി സജ്ജ്മാക്കിയ ബീറ്റാ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കാവും പ്രശ്‌നം നേരിടുകയെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ബീറ്റാ വെര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തവര്‍ക്കും പ്രതിസന്ധി നേരിടുന്നുണ്ട്.

പ്ലേ സ്‌റ്റോര്‍,ആപ്പ് സ്റ്റോര്‍ തുടങ്ങിയ പബ്ലിക് ഡൊമെയ്‌നുകളില്‍ ആപ്പ് ലഭ്യമാകുമെന്നാണ് നേരത്തെ എക്‌സൈസ് മന്ത്രി അറിയിച്ചത്. എന്നാല്‍ ബീറ്റാ വെര്‍ഷന്റെയോ പ്ലോ സ്‌റ്റോറിന്റെയോ ലിങ്ക് ഉള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ആപ്പിള്‍ വിസിബിള്‍ ആകുന്നത്. ഇത്തരത്തില്‍ പൊതു ഡെമെയ്‌നുകളിലൊന്നും സര്‍ക്കാരോ ബിവറേജസ് കോര്‍പറേഷനോ ലിങ്ക് പരസ്യപ്പെടുത്തുകയും ചെയ്തിട്ടില്ല.

നേരത്തെ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച എസ്.എം.എസ് നമ്പരിലൂടെയും ബുക്കിംഗ് ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് നിരവധിപേര്‍ പോസ്റ്റ് ചെയ്തു.

ആപ്പ് നിര്‍മ്മിച്ച കൊച്ചിയിലെ ഫെയര്‍കോഡ് കമ്പനിയുടെ ഫേസ് ബുക്ക് പേജിലും പ്ലേ സ്റ്റോറിലെ റേറ്റിംഗിലും പൊങ്കാലതന്നെയാണ ഉയരുന്നത്.ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ നടന്നതായി ആപ്പില്‍ വ്യക്തമാക്കുന്നു. എണ്ണായിരത്തിലധികം റിവ്യൂകളില്‍ ഏറിയ പങ്കും നെഗറ്റീവാണ്. ശരാശരിയില്‍ താഴെയുള്ള 2.5 റേറ്റിംഗ് ആണ് ഉപഭോക്താക്കള്‍ ആപ്പിന് നല്‍കിയിരിയ്ക്കുന്നത്.

ആപ്പിനു താഴെ നിരവധി രസികന്‍ കമന്റുകള്‍ നല്‍കുന്നുണ്ട്.

1. ശിവകാശിയില്‍ ഓല പടക്കം ഉണ്ടാക്കുന്നവനെ ബാലിസ്റ്റിക് മിസൈല്‍ ഉണ്ടാക്കാന്‍ ഏല്‍പിച്ച പോലെയുണ്ട്.

2. സത്യം പറയെടെ, നിനക്കൊക്കെ ഒരു CD റൈറ്റ് ചെയ്യാനേലും അറിയാമോ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button