24 C
Kottayam
Sunday, June 7, 2026

ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല – ആ മീൻകാരനെ കാണാൻ നേരിട്ട് നിത്യ മേനോൻ വന്നു, മീന്‍കച്ചവടക്കാരനും നിത്യയും തമ്മില്‍

Must read

കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിത്യ മേനോൻ. മലയാള സിനിമകളിലൂടെ ആണ് താരം കരിയർ ആരംഭിച്ചത് എങ്കിലും ഇന്ന് അന്യഭാഷകളിൽ ആണ് താരം കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത്. അതേസമയം മലയാള സിനിമയിലും താരം വളരെ സജീവമാണ്.

അടുത്തിടെ പുറത്തിറങ്ങിയ 19 (1)എ എന്ന സിനിമയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിജയ് സേതുപതി ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ നടിയുടെ ഒരു വാർത്ത ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

താരം കൊച്ചിയിലെ ഒരു സ്ഥലത്തെത്തി അവിടെയുള്ള ഒരു മീൻകാരനെ നേരിട്ടു കണ്ടു സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

- Advertisement -

- Advertisement -

എന്തിനാണ് നിത്യ മേനോൻ ഇദ്ദേഹത്തെ കാണുവാൻ എത്തിയത് എന്ന് അറിയുമോ? ആദ്യം ആളുകൾ കരുതിയത് സിനിമയുടെ പ്രമോഷന് വേണ്ടിയാണ് നിത്യ മേനോൻ ഇങ്ങനെ ചെയ്തത് എന്നാണ്. എന്നാൽ സംഗതി അതല്ല. ഇതിന് പിന്നിൽ രസകരമായ മറ്റൊരു കഥയുണ്ട്. അതറിഞ്ഞപ്പോൾ എല്ലാവരും നടിയുടെ എളിമയെ പുകഴ്ത്തുകയാണ് ഇപ്പോൾ.

ഇദ്ദേഹത്തിന് ആയിരുന്നു അടുത്തിടെ ലോട്ടറി അടിച്ചത്. 75 ലക്ഷം രൂപയുടെ ലോട്ടറി ആയിരുന്നു ഇദ്ദേഹത്തിന് അടിച്ചത്. ഇദ്ദേഹത്തിന് ലോട്ടറി അടിച്ച വാർത്ത അറിഞ്ഞ ശേഷമാണ് നിത്യ മേനോൻ ഇദ്ദേഹത്തെ കാണുവാൻ വേണ്ടി എത്തിയത്. കൊച്ചിയിലുള്ള ഇദ്ദേഹത്തിന്റെ കടയിൽ എത്തി നേരിട്ട് സന്ദർശനം നടത്തുകയായിരുന്നു താരം. താരം തന്നെയാണ് ഈ വാർത്ത സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്.

“മീൻ ചേട്ടൻ ഒപ്പം സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട പഴംപൊരി കഴിക്കുന്നു. മുന്നിൽ മീനുകളെ കാണാം. ഞങ്ങളുടെ സംസാരം എന്താണെന്ന് പറയാം. ചിത്രീകരണ സമയത്ത് ഇവിടെയുള്ള ഒരു ചേട്ടന് ലോട്ടറി അടിച്ചു എന്ന വാർത്ത പറഞ്ഞിരുന്നു. ആ ആകാംക്ഷ ആണ് ഇവിടെ എത്തിച്ചത്. കാരണം ലോട്ടറി അടിച്ച ഒരു വ്യക്തിയെ ഞാൻ ഇതുവരെ നേരിൽ കണ്ടിട്ടില്ല. പക്ഷേ ആ ചേട്ടൻ ലോട്ടറി അടിച്ചു എന്ന കാര്യം സമ്മതിക്കുന്നില്ല” – നിത്യ മേനോൻ പറയുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week