കൊച്ചി: എറണാകുളം അങ്കമാലിയില്‍ ‘ബെര്‍മുഡ’ കള്ളനെപ്പേടിച്ച് നാട്ടുകാര്‍. ഒക്കൽ, വല്ലം ഭാഗങ്ങളിലെ വീടുകളിലാണ് ബെര്‍മുഡ കള്ളന്റെ മോഷണം. ഇയാൾ ആരാണെന്ന് തിരിച്ചറിയാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കള്ളന്‍ കയറിയ വീടിന്റെ ഫോട്ടോയെടുക്കുന്നതില്‍ പൊലീസ് നടപടികള്‍ അവസാനിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ബർമുഡയും ഷർട്ടും ധരിച്ച് തലയിൽ തുണി കെട്ടി പണി ആയുധങ്ങൾ സഞ്ചിയിലാക്കിയാണ് കള്ളന്റെ വരവ്. ശബ്ദമില്ലാതെ കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന കട്ടർ ഉപയോഗിച്ച് വീടിന്റെ വാതിലിൽ ചെറിയ ദ്വാരമുണ്ടാക്കിയ ശേഷം അതിലൂടെ കയ്യിട്ടു കുറ്റി തുറന്നാണ് അകത്ത് കടക്കുന്നത്.
ഒരു വീട്ടിലെ സിസിടിവി ക്യാമറയിൽ കള്ളന്റെ ദൃശ്യം പതിഞ്ഞിരുന്നു. ഇത് വീട്ടുകാർ കോടനാട് പൊലീസിന് കൈമാറിയെങ്കിലും മോഷണം നടന്ന വീടുകളിലെത്തി ഫോട്ടോ എടുത്ത് പോകുന്നതല്ലാതെ കള്ളനെ പിടിക്കാനുള്ള ഒരു ശ്രമവും പൊലീസ് നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.