25.5 C
Kottayam
Friday, June 5, 2026

ബർഗർ കിംഗ് വെടിവയ്പ്പ്; യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി കൊലപ്പെടുത്തി, പ്രതി ‘ലേഡി ഡോൺ’ എന്ന് പൊലീസ്

Must read

ന്യൂഡൽഹി: ഡൽഹിയിലെ ബർഗർ കിംഗ് ഔട്ട്‌ലെറ്റിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട 26 കാരനെ ഹണി ട്രാപ്പ് ചെയ്ത് അവിടെയെത്തിച്ച യുവതിക്കായി തിരച്ചിൽ. ലേഡി ഡോൺ എന്നറിയപ്പെടുന്ന അനുവെന്ന യുവതിയാണ് പ്രതിയെന്നാണ് ഉദ്യോ​ഗസ്ഥരുടെ നിഗമനം.

ജമ്മു കശ്മീരിലെ കത്ര റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ ഉദ്യോ​ഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. യുവതി കത്ര റെയിൽവേ സ്റ്റേഷനിൽ ലഗേജുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. യുവതി സ്കാർഫ് കൊണ്ട് മുഖം മറച്ചിരുന്നു.

യുവതിക്കായി തലസ്ഥാനത്താകെ തിരച്ചിൽ ഊർജിതമാക്കിയതോടെ ജമ്മുകശ്മീരിലെ കത്ര സ്റ്റേഷനിൽനിന്നു മുംബൈയിലേക്കുള്ള ട്രെയിൻ കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ യുവതി മുംബൈയിലേക്കുള്ള ട്രെയിനിൽ കയറിയതായി വൃത്തങ്ങൾ പറയുന്നത്.

യുവതി അതിവേഗത്തിൽ ട്രെയിനിന് നേരെ നീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. അധോലോക നായകൻ ഹിമാൻഷു ഭാവുവിന്റെ അടുത്ത അനുയായിയാണ് യുവതിയെന്നാണ് പൊലീസ് പറയുന്നത്.

- Advertisement -

ജൂൺ 20ന് അമൻ ജൂണിനെ കൊലപ്പെടുത്താനായി ഡല്‍ഹിയിലെ രജൗരി ഗാർഡനിലെ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു അനുവെന്നാണ് പൊലീസിന്റെ അനുമാനം. കൊലപാതകം നടക്കുമ്പോൾ അമനോടൊപ്പം ഇരിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന യുവതി അനുവാണെന്ന് പൊലീസ് പറയുന്നു. യുവതിയ്ക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായി പൊലീസ് പറഞ്ഞു.

- Advertisement -

സംഭവസ്ഥലത്തുനിന്ന് ഇവർ ഇറങ്ങി ഓടുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അമനു നേരെ അജ്ഞാതന്‍ വെടിയുതിർക്കുകയായിരുന്നു. മുന്നു തോക്കുകളിൽനിന്നുള്ള 40 വെടിയുണ്ടകളാണ് അമന്റെ ദേഹത്തുനിന്നു ലഭിച്ചത്.

നിലവിൽ പോർച്ചുഗലിൽ ഉണ്ടെന്ന് സംശയിക്കുന്ന ഹിമാൻഷു ഭാവു, കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ഇത് “പ്രതികാര കൊലപാതകം” എന്ന് വിശേഷിപ്പിച്ചു. ശക്തി ദാദ എന്നയാളുടെ കൊലപാതകത്തിനുള്ള പ്രതികാരമാണ് സംഭവമെന്നാണ് സൂചന. ശക്തി ദാദയെ കൊലപ്പെടുത്തിയവരെയെല്ലാം ഉടൻ തന്നെ ആക്രമിക്കുമെന്നാണ് ഹിമാൻഷു സമൂഹമാധ്യമങ്ങളിൽ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week