ഓടുന്ന ബൈക്ക് ടാക്‌സിയില്‍ ലൈംഗികാതിക്രമം; റോഡിലേക്ക് ചാടി വനിതാ ആര്‍ക്കിടെക്ട് (വിഡിയോ)

ബെംഗളൂരു: നഗരത്തില്‍ രാത്രി ഓടുന്ന ബൈക്ക് ടാക്‌സിയില്‍നിന്ന് മുപ്പതുകാരിയായ വനിതാ ആര്‍ക്കിടെക്ട് റോഡിലേക്കു ചാടി രക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

രാത്രി ബൈക്ക് ടാക്‌സിയില്‍ പോകുന്നതിനിടെ ഡ്രൈവര്‍ ലൈംഗികാതിക്രമത്തിനു ശ്രമിക്കുകയും മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് യുവതി ചാടി രക്ഷപ്പെട്ടത്. ഏപ്രില്‍ 21ന് നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നു മനസിലാക്കിയ യുവതി ഒരു വിധത്തില്‍ മൊബൈല്‍ പിടിച്ചുവാങ്ങി. ഇതോടെ ബൈക്ക് അതിവേഗത്തില്‍ പായിച്ച ഡ്രൈവര്‍ യുവതിയെ കടന്നുപിടിച്ചു.

ഒടുവില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കില്‍നിന്ന് യുവതി റോഡിലേക്കു ചാടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദീപക് എന്നയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തുവെന്നു പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News