33.4 C
Kottayam
Saturday, May 4, 2024

ഇഷ്ടപ്പെട്ട ബിയര്‍ ലഭിക്കുന്നില്ല; തന്റെ ജില്ലയെ സമീപത്തെ ജില്ലയുമായി ലയിപ്പിക്കണമെണമെന്ന് മുഖ്യമന്ത്രിയ്ക്ക് വോട്ടറുടെ തുറന്ന കത്ത്!

Must read

 

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബിയര്‍ തന്റെ ജില്ലയില്‍ ലഭിക്കുന്നില്ല, മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തെഴുതി ഒരു വോട്ടര്‍. കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോഴാണ് രസകരമായ ഈ അപേക്ഷ ലഭിച്ചത്. ബാലറ്റ് ബോക്സില്‍ നിന്നാണ് സംസ്ഥാന മുഖ്യമന്ത്രിയ്ക്കുള്ള പേരറിയാത്ത വോട്ടറുടെ അപേക്ഷ ലഭിച്ചത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബിയര്‍ തന്റെ ജില്ലയായ ജഗതിയാലില്‍ ലഭിക്കുന്നില്ലെന്നായിരുന്നു പരാതി.

തന്റെ ജില്ലയായ ജഗതിയാലില്‍ ബിയര്‍ ലഭിക്കാത്തതിനാല്‍ സമീപ ജില്ലയായ കരിംനഗറില്‍ പോയാണ് താന്‍ തനിക്കിഷ്ടപ്പെട്ട ബിയര്‍ കുടിക്കുന്നതെന്ന് അപേക്ഷയില്‍ പറയുന്നു. തന്റെ ജില്ലയായ ജഗതിയാലിനെ ബിയര്‍ ലഭിക്കുന്ന കരിംനഗറുമായി ലയിപ്പിക്കണമെന്നാണ് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് ഈ അപേക്ഷയില്‍ വോട്ടര്‍ ആവശ്യപ്പെടുന്നത്. മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ രാജ്യത്ത് മുന്‍നിരയില്‍ ഇടം നേടിയ സംസ്ഥാനമാണ് തെലങ്കാന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week