കൊച്ചി:ടെലിവിഷൻ പരമ്പരയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് നടി മിയ ജോർജ്. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയാത്താണ് അൽഫോൺസാമ്മ എന്ന സീരിയലിൽ മാതാവായി അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. സ്കൂളിലെ പാട്ടിനും ഡാൻസിനുമൊക്കെ പങ്കെടുക്കുന്നത് കൊണ്ട് ക്യാമറ കണ്ടാൽ തിരികെ വരില്ല എന്ന് പറഞ്ഞ് സ്കൂളിലെ ടീച്ചേഴാണ് സിരീയലിലേക്ക് അഭിനയിപ്പിക്കാൻ പറഞ്ഞ് വിടുന്നത്.
അന്നൊക്കെ അഭിനയിക്കാൻ പോകുന്നതിന് ശമ്പളം കിട്ടുമെന്ന് പോലും അറിയല്ലായിരുന്നു. ഓരോ ആളുകളുടെയും ഇഷ്ടത്തിൻ്റെ പുറത്ത് ചെയ്യുന്നതാണ് ഈ അഭിനയം എന്നാണ് കരുതിയിരുന്നതെന്ന് മിയ പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രീകണ്ഠൻ നായരുടെ ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ വന്നിരുന്നു താരം. തൻ്റെ വിശേഷങ്ങളും പരിപാടിയിലൂടെ താരം പങ്കുവെച്ചു.
അഭിനയിക്കുന്ന സമയത്ത് ലൊക്കേഷനിലേക്ക് പോകുമ്പോൾ മിയയെ പേടിപ്പെടുത്തിയ സംഭവത്തെക്കുറിച്ച് മിയ രസകരമായിട്ടാണ് പറഞ്ഞത്. എന്നാൽ അന്നത്തെ രാത്രി ഒരു വലിയ തീരുമാന എടുത്ത കാര്യവും താരം പറഞ്ഞു. മിയക്ക് ഷൂട്ടിങ്ങിനായ് പാലായിൽ നിന്ന് എറണാകുളം വരെ വരണം ആയിരുന്നു. മിയക്ക് ഡ്രൈവിംഗ് അറിയാം പക്ഷെ സിറ്റിയിലേക്ക് വാഹനം കൊണ്ട് വരാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ഒടുവിൽ ഒരു ഡ്രൈവറിനെ കിട്ടി അദ്ദേഹവുമായി എറണാകുളത്തേക്ക് പോയി.
എറണാകുളത്തേക്ക് പോകുമ്പഴേ മനസ്സിൽ എന്തോ ഒരു ഗുലുമാൽ തോന്നിയിരുന്നു. എന്നാലും വലിയ കാര്യമാക്കാതെ യാത്ര തുടർന്നു. അങ്ങനെ ലോക്കേഷനിൽ എത്തി. ഷൂട്ടിംങ് കഴിഞ്ഞപ്പോഴേക്കും രാത്രിയ ആയി. വീണ്ടും തിരിച്ച് വീട്ടിലേക്ക്. ഡ്രൈവർ ചേട്ടൻ വണ്ടി എടുത്തു. ആദ്യം ഞങ്ങൾക്കും ഡ്രൈവർ ചേട്ടനും വഴി അറിയില്ലായിരുന്നു, ഷൂട്ടിങ്ങിന്റെ അവിടുത്തെ ചേട്ടനെ വിളിച്ച് വഴി ചോദിച്ചെങ്കിലും ഡ്രൈവർ ചേട്ടൻ പോകേണ്ട വഴിക്ക് നേരെ എതിർ ദിശയിലേക്കാണ് പോയത്.
പല സ്ഥലങ്ങളിലും കൊണ്ട് ഇടിച്ച് ഇടിച്ചില്ല എന്ന രീതിയിൽ നിർത്തുകയും ട്രാഫിക്ക് സിഗ്നലുകൾ തെറ്റിച്ചും ആയിരുന്നു ചേട്ടൻ്റെ ഡ്രൈവിംഗ്. താനും അമ്മച്ചിയും പേടിച്ചിരിക്കുകയായിരുന്നെന്നും അമ്മയുടെ പ്രാർത്ഥന കൊണ്ടാണ് പല സ്ഥലങ്ങലിലും ഇടിക്കാനായി എത്തിയപ്പോൾ അതൊക്കെ മാറിപ്പോയതെന്നും മിയ പറഞ്ഞു. പിന്നീട് കോട്ടയം എത്താറായപ്പോൾ റോഡിന് വശത്തേക്ക് മരം ഒടിഞ്ഞ് കിടന്നിരുന്നു. ഇതിന് മുകളിലേക്ക് ഈ ചേട്ടന് വണ്ടി ഓടിച്ചു കയറ്റിയെന്നും തൻ്റെയും അമ്മച്ചിയുടെയും തല കാറിൻ്റെ മുകൾ ഭാഗത്ത് വന്ന് തട്ടിയിട്ട് തിരികെ വന്നെന്നും താരം പറഞ്ഞു.
ഡ്രൈവർ ചേട്ടനോട് കാര്യം ചോദിച്ചപ്പോഴാണ് പുള്ളി പറയുന്നത് എന്റെ മോനേ എനിക്കും ഒന്നും കാണാൻ പറ്റുന്നില്ലെന്ന് താരത്തിനോട് പറഞ്ഞു. പിന്നെ താനും അമ്മച്ചിയും ഓരോ ഇൻസ്ട്രക്ഷനും കൊടുത്ത് എങ്ങനെയൊക്കെയോ വീട്ടിൽ എത്തിചേർന്നു എന്ന് മിയ പറഞ്ഞു. അന്ന് വീട്ടിലെത്തിയപ്പോൾ തന്നെ ഒരു തീരുമാനവും എടുത്തു. ഇനി ഡ്രൈവിങ്ങിനായി പുറത്ത് നിന്ന് ആരെയും വിളിക്കില്ലെന്ന്. വളരെ രസകരമായാണ് മിയ ഇക്കാര്യം പറഞ്ഞത്.
2020 സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. ബിസിനസുകാരനായ അശ്വനാണ് മിയയുടെ ഭർത്താവ്. വിവാഹ ശേഷം മിയ സിനിമയിൽ നിന്ന് ഒരിടവേള എടുത്തു. ലൂക്ക എന്നൊരു മകൻ കൂടി മിയയ്ക്കുണ്ട്. വിവാഹം കഴിഞ്ഞെങ്കിലും വീട്ടിൽ ഒതുങ്ങിക്കൂടാൻ മിയ തയ്യാറായിരുന്നു. ഇപ്പോൾ മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിൽ ജഡ്ജായി തിളങ്ങുകയാണ്.