24.9 C
Kottayam
Saturday, June 6, 2026

ഭക്ത കാമുകിയായി; ഒഴിവാക്കാന്‍ കൊന്ന് അഴുക്കുചാലിൽ തള്ളി പുരോഹിതൻ

Must read

ഹൈദരാബാദ്: പങ്കാളികളുടെ അവിശ്വസനീയ കൊലപാതകങ്ങളുടെ കഥകൾകേട്ട് നടുങ്ങിയിരിക്കുകയാണ് മഹാനഗരങ്ങള്‍. മുംബൈയിലും ബെംഗളൂരുവിലും ലിവിങ് പങ്കാളികൾ സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ വാർത്തകളാണ് അടുത്തിടെ പുറത്തു വന്നത്.

ഇതിനിടെ മറ്റൊരു പ്രണയ കൊലപാതക കഥ പുറത്തുവരികയാണ് ഹൈദരാബാദിൽ നിന്ന്. വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയതിനെ തുടർന്ന് പങ്കാളിയെ കൊന്നത് പുരോഹിതനായ അയ്യഗാരി സായ് കൃഷ്ണയാണ്. 

വിവാഹിതനായ അയ്യഗാരി സായ്കൃഷ്ണ 30 വയസ്സുള്ള കുരുഗന്ദി അപ്സര എന്ന യുവതിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. വിവാഹം കഴിക്കാൻ അപ്്സര നിർബന്ധിച്ചതാണ് കൊലപാതക കാരണം. തെലങ്കാന സരൂർനഗറിലെ രജിസ്റ്റർ ഓഫിസിനു സമീപത്തുള്ള ഓടയിലാണ് പുരോഹിതനായ സായ്കൃഷ്ണ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചത്.

അതിനുശേഷം അന്വേഷണം വ്യതിചലിപ്പിക്കുന്നതിനായി യുവതിയെ കാണാനില്ലെന്ന് ഇയാൾ പൊലീസിൽ അറിയിച്ചു. പൊലീസ് ചോദിച്ചപ്പോൾ ഭദ്രാചലത്തിലേക്കു പോകുന്നതിനായി അപ്സരയെ ബസ്‌ സ്റ്റാൻഡിലിറക്കി എന്ന് സായ്കൃഷ്ണ പറഞ്ഞു. 

- Advertisement -

മേയ് മൂന്ന് മുതലാണ് യുവതിയെ കാണാതായതെന്ന് സായ്കൃഷ്ണ പൊലീസിൽ അറിയിച്ചു. ഫോൺകോളുകൾക്കു അപ്സര മറുപടി നൽകിയില്ലെന്നും പ്രതി പറഞ്ഞു. മരുമകളാണ് അപ്സര എന്നാണ് ഇയാൾ ആദ്യം പൊലീസിൽ പറഞ്ഞത്. സിസിടിവി പരിശോധനയിൽ സായ്കൃഷ്ണയ്ക്കെതിരെ പൊലീസിനു തെളിവുകൾ ലഭിച്ചു.

- Advertisement -

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അപ്സര തന്റെ ഭക്തയും കാമുകിയുമാണെന്ന് ഇയാൾ സമ്മതിച്ചു. യുവതി വിവാഹത്തിനു നിര്‍ബന്ധിച്ചിരുന്നതായും താന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്നും പ്രതി പറഞ്ഞു.

എങ്ങനെ കൊലപാതകം നടത്താമെന്ന് ഗൂഗിളിൽ നോക്കി പഠിച്ചാണ് സായ് കൃഷ്ണ കൃത്യം നടത്തിയത്. എങ്ങനെയാണ് ഒരു മനുഷ്യനെ കൊല്ലുന്നതെന്നാണ് സായ്കൃഷ്ണ ഫോണിൽ പരിശോധിച്ചത്. മൃതദേഹം അഴുകുന്നത് വേഗത്തിലാക്കുന്നതിനായി കല്ലുപ്പ് ഉപയോഗിക്കാമെന്ന് സായ്കൃഷ്ണ കണ്ടെത്തിയതും ഇന്റർനെറ്റിൽ നിന്നാണ്.

ഷംസാബാദിൽ വച്ചാണ് ഇയാൾ അപ്സരയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി സരൂർനഗറിൽ എത്തിക്കുകയായിരുന്നു. ഇയാൾ പുരോഹിതനായ ക്ഷേത്രത്തിനു സമീപത്തുള്ള അഴുക്കുചാലിലാണ് മൃതദേഹം ഉപേക്ഷിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സായ്കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week