26 C
Kottayam
Saturday, June 6, 2026

ബ്യൂട്ടിഷ്യൻ സുചിത്ര പിള്ള വധക്കേസ്: പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ

Must read

കൊല്ലം∙ ബ്യൂട്ടിഷ്യനായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കത്തിച്ചു മറവു ചെയ്ത കേസിൽ പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ. വിവിധ വകുപ്പുകളിലായി 14 വർഷം കഠിനതടവ് കൂടി അനുഭവിക്കണം. 2.5 ലക്ഷം രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 

മുഖത്തല തൃക്കോവിൽവട്ടം നടുവിലക്കര ശ്രീ വിഹാറിൽ ശിവദാസിന്റെ ഏകമകൾ സുചിത്ര പിള്ളയെ (42) പാലക്കാട്ടെ വാടക വീട്ടിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണു പ്രതി സംഗീതാധ്യാപകൻ കോഴിക്കോട് വടകര തൊടുവയൽ വീട്ടിൽ പ്രശാന്ത് നമ്പ്യാരെ (35) കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി റോയ് വർഗീസ് ശിക്ഷിച്ചത്. 

2020 മാർച്ചിലാണു കേസിനാസ്പദമായ സംഭവം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രശാന്ത് നമ്പ്യാർ നേരത്തേ പാലക്കാട്ടെ സ്വകാര്യ സ്കൂളിൽ സംഗീതാധ്യാപകനായിരുന്നു. പ്രശാന്ത് നമ്പ്യാരുടെ ഭാര്യാവീട്ടുകാരുടെ കുടുംബസുഹൃത്താണ് അകന്ന ബന്ധു കൂടിയായ സുചിത്ര പിള്ള. സമ്പന്ന കുടുംബത്തിൽപ്പെട്ട വിവാഹ മോചിതയായ സുചിത്രാ പിള്ളയുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ച പ്രശാന്ത് നമ്പ്യാർ 2.56 ലക്ഷം രൂപയും കൈക്കലാക്കി. 

അവിവാഹിതയായ അമ്മയായി കഴിയാൻ പ്രശാന്ത് നമ്പ്യാരുടെ കുഞ്ഞിനെ പ്രസവിക്കണമെന്നു സുചിത്ര പിള്ള വാശിപിടിച്ചതാണു കൊലയിലേക്കു നയിച്ചതെന്നാണു പ്രോസിക്യൂഷൻ കേസ്. പാലക്കാട് മണലിയിലെ വാടകവീട്ടിലെത്തിച്ച സുചിത്ര പിള്ളയെ തല തറയിലിടിച്ചു പരുക്കേൽപിച്ചും കഴുത്തിൽ ഇലക്ട്രിക് വയർ മുറുക്കി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം കാലുകളും പാദങ്ങളും വെട്ടിമാറ്റി. ശരീരഭാഗങ്ങൾ കുഴിയിലിട്ടു കത്തിച്ച ശേഷം മറവു ചെയ്തു. 

- Advertisement -

സുചിത്ര പിള്ള കൊലക്കേസിൽ വിചാരണയ്ക്കിടെ കോടതി മുറിയിൽ വെളിവായതു കൊലപാതകത്തിന്റെ അതിക്രൂര ദൃശ്യങ്ങൾ. പ്രതിയിൽ നിന്നു കുഞ്ഞിനെ വേണമെന്ന ആവശ്യമാണ് ക്രൂരമായ കൊലപാതകത്തിനു കാരണമായത്. ഫോണിലൂടെയും നേരിട്ടും സുചിത്ര പിള്ളയുമായി ബന്ധം സ്ഥാപിച്ച പ്രശാന്ത് നമ്പ്യാരിനു യുവതിയുടെ പണത്തിലും സൗന്ദര്യത്തിലുമായിരുന്നു നോട്ടം. കുഞ്ഞിനെ വേണമെന്നു സുചിത്ര പിള്ള വാശിപിടിക്കുന്നതു രഹസ്യബന്ധം പരസ്യമാകുന്നതിനും കുടുംബ ജീവിതം തകരുന്നതിനും കാരണമാകും എന്നു മനസ്സിലാക്കിയാണ് തെളിവില്ലാതെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. 

- Advertisement -

ഇതിനു വേണ്ടിയാണു പാലക്കാട് മണലി ശ്രീറാം നഗറിൽ വീട് വാടകയ്ക്ക് എടുത്തത്. ആൾത്താമസമില്ലാതെ കാടുപിടിച്ചു കിടന്ന സ്ഥലമായിരുന്നു ഇത്. 2020 മാർച്ച് 17ന് വൈകിട്ട് കൊല്ലം കല്ലുംതാഴം ജംക്‌ഷനു സമീപത്തു നിന്നു കാറിൽ കൂട്ടിക്കൊണ്ടു പോയ സുചിത്ര പിള്ളയെ 20 നു കൊലപ്പെടുത്തി. മെത്തയിൽ കിടക്കുകയായിരുന്ന യുവതിയെ തല ബലമായി തറയിൽ ഇടിച്ചു പരുക്കേൽപിച്ചു. തുടർന്നു മുട്ടുകൾ നെഞ്ചിൽ അമർത്തി പിടിച്ചു എമർജൻസി ലൈറ്റിന്റെ കോഡ് വയർ കഴുത്തിൽ ചുറ്റി മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. തുടർന്ന് ബഡ് ഷീറ്റ് കൊണ്ടു മ‍ൃതദേഹം മൂടി.

തെളിവു നശിപ്പിക്കുന്നതിനും അന്വേഷണം വഴി തെറ്റിക്കുന്നതിനുമായി സുചിത്രയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. മൊബൈൽ ഫോണുമായി തൃശൂർ ഭാഗത്തു പോയ ഇയാൾ മണ്ണുത്തി പൊലീസ് സ്റ്റേഷനും സമീപം വച്ചു ഫോൺ ഓൺ ചെയ്തു. സുചിത്ര പിള്ള തൃശൂരിലായിരുന്നുവെന്നു കാണിക്കാനായിരുന്നു ഇത്. പിന്നീട് മൊബൈൽ ഫോണും സിം കാർഡും പല കഷണങ്ങളാക്കി തൃശൂർ – പാലക്കാട് ദേശീയപാതയ്ക്കു സമീപം പലയിടത്തായി ഉപേക്ഷിച്ചു. തുടർന്നു മൺവെട്ടി വാങ്ങി  തിരികെയെത്തിയ ഇയാൾ മൃതദേഹത്തിൽ നിന്നു സ്വർണാഭരണങ്ങൾ ഊരിയെടുത്തു. 

മുട്ട് ഭാഗം വച്ച് കാൽ വെട്ടി മാറ്റി. വീടിനു പിറകിൽ കാടുപിടിച്ച സ്ഥലത്തു  കുഴിയെടുത്ത് മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിച്ചു മറവു ചെയ്യാൻ ശ്രമിച്ചു. മൃഗങ്ങൾ മാന്തി എടുക്കാതിരിക്കാൻ പാറയും സിമന്റ് ബ്ലോക്കുകളും അടുക്കി മണ്ണിട്ടു മൂടി. മുറിയും കഴുകി വൃത്തിയാക്കി. സുചിത്രയുടെ വസ്ത്രം, വാനിറ്റി ബാഗ്, കണ്ണട, ശ്വാസം മുട്ടിക്കാൻ ഉപയോഗിച്ച കോഡ് വയർ, തുടയ്ക്കാൻ ഉപയോഗിച്ച വസ്ത്രങ്ങൾ തുടങ്ങിയവയും കത്തിച്ചു. സുചിത്ര മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കൾ പാലക്കാട് തോട്ടുപാലം ജംക്‌ഷനു സമീപം തോട്ടിൽ എറിഞ്ഞു. മൃതദേഹം വെട്ടിമാറ്റാൻ ഉപയോഗിച്ച വാക്കത്തിയും കത്തിയും ചതുപ്പ് പുരയിടത്തിൽ എറിഞ്ഞു. മൺവെട്ടി കാടുപിടിച്ച സ്ഥലത്ത് ഒളിപ്പിക്കുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷൻ കേസ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week