തയ്യാറായി ഇരിക്കണം; സുമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ സന്ദേശം

കീവ്: യുക്രൈന്‍ നഗരമായ സുമിയില്‍ കുടുങ്ങിക്കടക്കുന്ന വിദ്യാര്‍ഥികളോട് ഒഴിപ്പിക്കലിന് തയാറായിരിക്കാന്‍ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി. അരമണിക്കൂറിനകം തയാറായി ഇരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എംബസി പ്രതിനിധികള്‍ ഉടന്‍ എത്തുമെന്നും വിദ്യാര്‍ഥികള്‍ക്ക് സന്ദേശം ലഭിച്ചു.

സുമിയില്‍ ആകെ 594 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഉള്ളത്. ഇതില്‍ 179 പേര്‍ മലയാളികളാണ്. സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് ഇവര്‍ തങ്ങുന്നത്. യുക്രെയ്ന്‍ നഗരം പോള്‍ട്ടോവ വഴിയാണ് ഒഴിപ്പിക്കല്‍ നടക്കുക. പോള്‍ട്ടോവയിലൂടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തിച്ച് ഒഴിപ്പിക്കുമെന്നാണ് എംബസി വ്യക്തമാക്കുന്നത്. ന്നതിന് മോദി, സെലന്‍സ്‌കിയോട് സഹായം അഭ്യര്‍ഥിച്ചു.

യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. യുക്രൈനിലെ സ്ഥിതിഗതികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ സൗകര്യമൊരുക്കിയതിന് സെലെന്‍സ്‌കിയോട് മോദി നന്ദി പറഞ്ഞു.

സുമിയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളില്‍ യുക്രൈന്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പിന്തുണ മോദി അഭ്യര്‍ത്ഥിച്ചു. റഷ്യയുമായി നേരിട്ടുള്ള സംഭാഷണം തുടരുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. ഫോണ്‍ വിളി 35 മിനിറ്റോളം നീണ്ടു.

അതേസമയം യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. തലസ്ഥാനമായ കീവ്, ഖാര്‍ക്കിവ്, മരിയുപോള്‍, സുമി എന്നീ സ്ഥലങ്ങളിലാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭ്യര്‍ത്ഥന അനുസരിച്ചാണ് റഷ്യന്‍ പ്രസിഡന്റ് താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിവെച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News