28.8 C
Kottayam
Thursday, June 4, 2026

സഞ്ജുവിനെ വീണ്ടും ഒഴിവാക്കി ബിസിസിഐ; സിംബാബ്‌വേ പര്യടനത്തിനില്ല, പകരമെത്തിയത് ഈ താരങ്ങൾ

Must read

മുംബൈ: മലയാളി താരം സഞ്ജു സാംസണിന്റെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി പുതിയ പ്രഖ്യാപനവുമായി ബിസിസിഐ. സിംബാബ്‌വേക്ക് എതിരായ ടി20 പരമ്പരയിൽ നിന്ന് താരത്തെ ഒഴിവാക്കി. സഞ്ജുവിന് പുറമേ ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന ശിവം ദുബെ, യശസ്വി ജയ്‌സ്വാൾ എന്നിവരെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച ടീമിൽ ഇവരുടെ പേരുണ്ടായിരുന്നു.

എന്നാൽ അപ്രതീക്ഷിതമായാണ് ബിസിസിഐ മാറ്റം പ്രഖ്യാപിച്ചത്. ടി20 ലോകകപ്പ് ജേതാക്കളായ ടീമിലെ എല്ലാവരെയും സിംബാബ്‌വെ പര്യടനത്തിൽ നിന്ന് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം. പകരം സായ് സുദർശൻ, ജിതേഷ് ശർമ, ഹർഷിത് റാണ എന്നിവരെ പുതുതായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ പ്രശ്‌നങ്ങളെ തുടർന്ന് ഇന്ത്യൻ ടീം ബാർബഡോസിൽ കുടുങ്ങി കിടക്കുകയാണ്.

നിലവിലെ സാഹചര്യത്തിൽ ലോകകപ്പ് ജയിച്ച ടീമിലെ അംഗങ്ങൾക്ക് ഇന്ത്യയിലെത്തുക എന്നത് തന്നെ വലിയ വെല്ലുവിളിയാണ്. അതുകൊണ്ടാണ് മൂന്ന് പേരെയും ഒഴിവാക്കിയതെന്നാണ് ബിസിസിഐ നൽകുന്ന വിശദീകരണം. ഇതോടെ ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള ഇവരുടെ സുവർണാവസരമാണ് നഷ്‌ടമായത് എന്നതാണ് ഇതിലെ സങ്കടകരമായ വസ്‌തുത.

ഇന്ത്യൻ സ്‌ക്വാഡ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ്മ, റിങ്കു സിംഗ്, ധ്രുവ് ജുറൽ (കീപ്പർ), റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌നോയ്, ആവേഷ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ, സായ് സുദർശൻ, ജിതേഷ് ശർമ്മ (കീപ്പർ) , ഹർഷിത് റാണ എന്നിവരാണ് ടീമിൽ ഇടംനേടിയവർ.

- Advertisement -

ബിസിസിഐ വരാനിരിക്കുന്ന പര്യടനത്തിൽ വരുത്തിയ ആദ്യത്തെ മാറ്റമല്ല ഇതെന്നതാണ് ശ്രദ്ദേയമായ കാര്യം. അവർ നേരത്തെ ഐപിഎല്ലിൽ തിളങ്ങിയ താരം നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ശിവം ദുബെയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. താരത്തിന്റെ പരിക്കിനെ തുടർന്നാണ് ശിവം ദുബെയെ പകരക്കാരനായി കൊണ്ട് വന്നത്.

- Advertisement -

നിലവിൽ ഇവരെ ഒഴിവാക്കിയെങ്കിലും മൂന്ന് പേരും സിംബാബ്‌വേ പര്യടനത്തിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിച്ചേക്കുമെന്നാണ് സൂചന. ഇവർ മൂന്നാം ടി20 മുതൽ ടീമിനൊപ്പം ചേരാൻ സാധ്യതയുണ്ട്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയാണ് ഇരുടീമുകളും തമ്മിൽ നടക്കുന്നത്. ജൂൺ ആറ് മുതലാണ് മത്സരങ്ങൾ ആരംഭിക്കുക.

അതേസമയം, രോഹിത് ശർമ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നീ മുതിർന്ന താരങ്ങൾ വിരമിച്ച ശേഷമുള്ള ആദ്യ പരമ്പര കൂടിയാണിത്. ഇന്ത്യയുടെ യുവനിരയുടെ കരുത്ത് അളക്കാനുള്ള ഇടമായാണ് ബിസിസിഐ മത്സരത്തെ കാണരുത്.

നായകൻ ഗിൽ ഉൾപ്പെടെ ഒരുപിടി പരിചയ സമ്പന്നരും ടീമിലുണ്ട് എന്നതാണ് ആശ്വാസം. അതുകൊണ്ട് തന്നെ പരമ്പര തൂത്തുവാരി ഇന്ത്യയുടെ കിരീട നേട്ടത്തിന് കൂടുതൽ ആധികാരിത നൽകാൻ ചെറുപ്പക്കാരുടെ സംഘത്തിന് കഴിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week