28.4 C
Kottayam
Saturday, June 6, 2026

ലൈവ് ആയത് അറിയാതെ ‘നടുവിരൽ’ ഉയർത്തിക്കാട്ടി ബിബിസിവാർത്ത അവതാരക; ‘ വിമർശനം; മാപ്പ്

Must read

ലണ്ടൻ: ലൈവായി വാർത്ത വായിക്കുന്നതിനിടെ നടുവിരൽ ഉയര്‍ത്തിക്കാട്ടിയതിന്‍റെ വീഡിയോ വൈറല്‍ ആയതോടെ മാപ്പ് പറഞ്ഞ് അവതാരക. ബിബിസിയില്‍ വാർത്ത വായിക്കുന്നതിനിടെ അവതാരക മറിയം മൊഷിരി നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. 

തമാശയെന്ന രീതിയില്‍ പലരും ഈ വീഡ‍ിയോ പങ്കുവെച്ചെങ്കിലും ഒരു മാധ്യമ സ്ഥാപനത്തിന്‍റെ പ്രൊഫഷണലിസത്തിന് ചേര്‍ന്നതല്ല ഇത്തരം കാര്യങ്ങളെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മറിയം ഖേദപ്രകടനം നടത്തിയത്. വീഡിയോ ലൈവ് ആയെന്ന് അറിയാതെ ക്യാമറയില്‍ നോക്കി മറിയം നടുവിരല്‍ ഉയര്‍ത്തുകയായിരുന്നു. എന്നാല്‍, ലൈവ് ആണെന്ന് ഉടൻ തന്നെ മറിയം തിരിച്ചറിയുകയും ചെയ്തു. 

” ഗാലറിയിലെ ടീമുമായി കുറച്ച് തമാശ പറയുകയായിരുന്നു. ലൈവ് തുടങ്ങുന്നതിന് മുമ്പ് ഡയറക്‌ടർ 10 മുതല്‍ 0 വരെ എണ്ണുന്നത് പോലെ ഞാൻ നടിച്ചു. നമ്പർ കാണിക്കാനാണ് വിരലുകൾ ഉയര്‍ത്തിയത്. അങ്ങനെ 10 മുതല്‍ ഒന്ന് വരെ വിരല്‍ ഉയര്‍ത്തി കാണിച്ചു. ഒന്ന് എത്തിയപ്പോള്‍ തമാശയായാണ് അങ്ങനെ വിരല്‍ കാണിച്ചത്. ഇത് ക്യാമറയിൽ വരുന്നത് അറിഞ്ഞിരുന്നില്ല. ടീമുമായുള്ള ഒരു സ്വകാര്യ തമാശയായിരുന്നു. അത് സംപ്രേഷണം ചെയ്യപ്പെട്ടതില്‍ ഖേദിക്കുന്നു. ഞാൻ ആരെയെങ്കിലും വ്രണപ്പെടുത്തുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു” – മറിയം എക്സില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

Popular this week