ആ മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചോ? ആരാധകരെ ഞെട്ടിക്കുന്ന മറുപടിയുമായി ബേസില്‍ ജോസഫ്

മിന്നല്‍ മുരളിയുടെ വിശേഷങ്ങള്‍ക്കൊപ്പം മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയ്‌ക്കൊപ്പം ചെയ്യാന്‍ പദ്ധതിയിട്ട സിനിമയെക്കുറിച്ച് മനസ്തുറന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്. റിപ്പോര്‍ട്ടര്‍ ചാനലുമായുള്ള അഭിമുഖത്തിലാണ് സംവിധായകന്‍ മനസ്സുതുറന്നത്. ടൊവീനോ തന്നെ നായകനായ ഗോദ എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെയായിരുന്നു മമ്മൂട്ടിയ്‌ക്കൊപ്പം സിനിമ ചെയ്യുമെന്ന് ബേസില്‍ അറിയിച്ചത്.

എന്നാല്‍, ഈ സിനിമ സംബന്ധിച്ച് വിവരങ്ങളൊന്നും പിന്നീട് പുറത്ത് വന്നിരുന്നില്ല. മമ്മൂട്ടി ചിത്രത്തിന്റെ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ചെയ്യാന്‍ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബേസില്‍ പറഞ്ഞു. ‘ആ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും . എല്ലാവരും ഓരോരോ തിരക്കുകളിലേയ്ക്ക് പോവുകയായിരുന്നു എന്നും ബേസില്‍ പറഞ്ഞു.

ഞാന്‍ മിന്നല്‍ മുരളിയിലേയ്ക്കും. ആ ഒത്തുചേരല്‍ ഉണ്ടാകും. അതും ഹ്യൂമറിന് പ്രാധാന്യമുള്ള ചിത്രം തന്നെയാണ്. അത് ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. അവിടെത്തന്നെയുണ്ട്,” ബേസില്‍ ജോസഫ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News