24.9 C
Kottayam
Saturday, June 6, 2026

എന്റെ പേരന്‍സ് ആദ്യം പോയത് സുഹാനയുടെ അടുത്തേക്കായിരുന്നു, ഞങ്ങളുടെ മകള്‍ ഇങ്ങനെയൊരു കുരുത്തക്കേട് കാണിച്ചിട്ടുണ്ട്, എന്താണ് ചെയ്യുകയെന്ന് അവര്‍ സുഹാനയോട് ചോദിച്ചു

Must read

കൊച്ചി:ബിഗ് ബോസ്സിൽ മത്സരാർത്ഥിയയി എത്തിയതോടെയാണ് ബഷീർ ബഷിയുടെ കുടുംബ ജീവിതം ചർച്ച ചെയ്ത് തുടങ്ങിയത്. രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ ബഷീറിന് നിരവധി വിമർശങ്ങൾ കേൾക്കേണ്ടി വന്നു. വിമർശനങ്ങളെ തള്ളി കൊണ്ട് സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ് ഇവർ.

സുഹാനയ്ക്കും, മഷൂറയ്ക്കും ഒപ്പം പൊതുവേദിയിലെത്തി കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന ബഷീറിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. താരദമ്പതിമാരുടെ സംസ്ഥാന സമ്മേളനത്തിലേക്കായിരുന്നു കുടുംബസമേതം ബഷീര്‍ എത്തിയത്.

കുടുംബജീവിതം നന്നായി പോവുന്നതിന്റെ ക്രഡിറ്റ് ശരിക്കും എനിക്കല്ല ഇവര്‍ക്കാണെന്നായിരുന്നു ബഷീര്‍ ബഷി പറഞ്ഞത്. ഭാര്യമാരില്‍ ഒരാള്‍ പ്രശ്‌നക്കാരിയാണെങ്കില്‍ അത് യോജിച്ച് പോവില്ല. ഇതെന്റെ കഴിവല്ല ഇവരുടെ യോജിപ്പാണ്. ഇതുപോലൊരു ജീവിതം തിരഞ്ഞെടുക്കാനായി ഞാനാരോടും പറയില്ല. ഭാര്യമാര്‍ തമ്മില്‍ നന്നായി പോയില്ലെങ്കില്‍ ഭര്‍ത്താവ് പാടുപെടേണ്ടി വരും. ഇത് ബഷീര്‍ ബഷിയുണ്ടാക്കിയ സംസ്്കാരമൊന്നുമല്ല. പണ്ടുമുതല്‍ക്കേയുള്ള കാര്യമാണിത്.

2009 ലായിരുന്നു സുഹാനയുമായുള്ള വിവാഹം. 2018ലായിരുന്നു മഷുവിനെ ജീവിതത്തിലേക്ക് കൂട്ടിയത്. കൂടുതല്‍ കൗണ്ടറടിക്കുന്നത് മഷൂറയാണ്. ഞങ്ങള്‍ രണ്ടും ഒരേപോലെയാണ്. പക്ഷേ, കുറേക്കൂടി വായിട്ടലക്കുന്നത് മഷുവാണെന്നായിരുന്നു സുഹാന പറഞ്ഞത്. ഞങ്ങള്‍ ഫ്രണ്ട്‌സ് പോലെയാണ്. എന്റെ രണ്ട് മക്കളോടൊപ്പം മകളെപ്പോലെയാണ് അവളേയും കാണുന്നത്. ഒരു മകള്‍ക്കുള്ള സ്‌നേഹം അവള്‍ക്ക് ഞാന്‍ കൊടുക്കുന്നുണ്ട്.

- Advertisement -

ഇന്‍സ്റ്റഗ്രാമിലൂടെയായാണ് മഷൂറ ബഷീറിനെ പരിചയപ്പെട്ടത്. ആള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇന്‍സ്റ്റഗ്രാം തുടങ്ങിയതെന്നായിരുന്നു മഷൂറ പറഞ്ഞത്. ഫ്രണ്ടിന്റെ ഫോണില്‍ നിന്നായിരുന്നു ഇന്‍സ്റ്റഗ്രാം നോക്കിയത്. പിന്നീട് സ്വന്തം പ്രൊഫൈലുണ്ടാക്കിയാണ് ബഷിക്ക് മെസ്സേജ് അയച്ചത്. കണ്ടപ്പോള്‍ത്തന്നെ ആളെ ഇഷ്ടമായിരുന്നു. കല്യാണം കഴിഞ്ഞത് ആദ്യം മനസിലാക്കിയിരുന്നില്ല. പ്രൊഫൈല്‍ നോക്കിയപ്പോഴാണ് വിവാഹിതനാണെന്ന് മനസിലായത്.

- Advertisement -

കല്യാണം കഴിക്കണമെന്ന് പറഞ്ഞല്ല മെസ്സേജ് അയച്ചത്. ആളെ എനിക്കിഷ്ടമായിരുന്നു. കല്യാണം കഴിഞ്ഞതാണ്, എനിക്ക് കുട്ടികളുണ്ടെന്ന് പറഞ്ഞിരുന്നു. എന്റെ പേരന്‍സ് ഇതൊക്കെ നോക്കുന്നുണ്ടായിരുന്നു. അവരാദ്യം പോയത് സുഹാനയുടെ അടുത്തേക്കായിരുന്നു. ഞങ്ങളുടെ മകള്‍ ഇങ്ങനെയൊരു കുരുത്തക്കേട് കാണിച്ചിട്ടുണ്ട്. എന്താണ് ചെയ്യുകയെന്ന് അവര്‍ സുഹാനയോട് ചോദിച്ചത്. അങ്ങനെയാണ് സുഹാനയും മഷൂറയും സുഹൃത്തുക്കളായത്.

മഷൂറയുടെ ഉമ്മയുടെ വാപ്പയോടാണ് ആദ്യം ഇതേക്കുറിച്ച് പറഞ്ഞത്. ഞാന്‍ വിവാഹിതനാണ്, എനിക്ക് രണ്ട് മക്കളുണ്ട്, പക്ഷേ, നിങ്ങളുടെ മകളെ എനിക്കിഷ്ടമാണ്. കല്യാണം കഴിച്ച് തരണം. ഞാനില്ലാതെ അവള്‍ ജീവിക്കില്ലെന്ന് എനിക്കറിയാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ദേഷ്യമായി. ഒന്നുമില്ലാത്തയാളാണ് ഞാന്‍, പക്ഷേ, കുടുംബം നന്നായി നോക്കും. അതിന് ശേഷമായാണ് മഷൂറയുടെ വീട്ടിലേക്ക് പോയത്. മാനംമര്യാദയ്ക്ക് ജീവിക്കുന്നവരാണ് ഞങ്ങള്‍, പോയ്‌ക്കോ എന്ന് പറഞ്ഞതോടെ മഷു എവിടെ എന്ന് ചോദിച്ച് ഞാന്‍ തിരിച്ച് പോന്നു.

ഞാന്‍ ഒരേ കിടപ്പിലായിരുന്നു. വെള്ളം പോലും കുടിക്കുന്നില്ലായിരുന്നു. എന്ത് കണ്ടിട്ടാണ് അവനെ പ്രേമിച്ചതെന്നായിരുന്നു പപ്പയുടെ ചോദ്യം. ഇപ്പോഴും ഇടയ്ക്ക് ആ ചോദ്യം ചോദിക്കാറുണ്ട്. അതിന് ശേഷമായാണ് പപ്പ ബഷിയെ വിളിച്ച് സംസാരിച്ചതെന്നായിരുന്നു മഷൂറ പറഞ്ഞത്. അന്ന് ബഹളമുണ്ടാക്കാതെ ബഷി വീട്ടില്‍ നിന്നും പോന്നത് വാപ്പയ്ക്ക് ഇഷ്ടമായ കാര്യമായിരുന്നു. എന്നെ വിളിച്ചിറക്കി കൊണ്ടുപോവുമെന്നായിരുന്നു അവരുടെ ധാരണ. പിന്നീടാണ് ഞങ്ങളുടെ കല്യാണം നടന്നതെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week