FeaturedKeralaNews

സംസ്ഥാനത്ത് ബാറുകൾ തുറക്കും, ഉത്തരവ് ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്റെ അം​ഗീകാരം ലഭിച്ചാലുടൻ ഉത്തരവ് ഇറങ്ങും.

ഉത്തരവനുസരിച്ച് സംസ്ഥാനത്ത് ബാറുകളിൽ ഇരുന്ന് മദ്യപിക്കാം.എക്സൈസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനം.കൗണ്ടറുകളിൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല, ഒരു ടേബിളിൽ രണ്ടുപേർ മാത്രമേ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകൾ.

കോവിഡിനെ തുടർന്ന് അടച്ചിട്ട ബാറുകൾ പിന്നീട് തുറന്നെങ്കിലും കൗണ്ടറുകൾ മദ്യം വിൽക്കാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ബാറുകൾ തുറന്നു പ്രവർത്തിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button