ന്യൂഡല്‍ഹി: രാജ്യത്ത് 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന്റേതാണ് നടപടി. പ്രമുഖ ചൈനീസ് ടെക്നോളജി കമ്പനികളായ ടെന്‍സെന്റ്, ആലിബാബ എന്നിവയുടെ ആപ്പുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ഇന്ത്യക്കാരുടെ സ്വകാര്യതാ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കു കമ്പനി കൈമാറുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ബ്യൂട്ടി ക്യാമറ സ്വീറ്റ് സെല്‍ഫി, ബ്യൂട്ടി ക്യാമറ സെല്‍ഫി, ഇക്കുലൈസര്‍ & ബാസ് ബൂസ്റ്റര്‍,ക്യാംകാര്‍ഡ് ഫോര്‍ സെയില്‍സ് ഇഎന്‍ടി,ഐസൊലാന്റ് 2 ആഷസ് ഓഫ് ടൈം ലൈറ്റ്,വിവ വീഡിയോ എഡിറ്റര്‍,ടെന്‍സന്റ് സ്‌ക്രയവര്‍,ഓന്‍ മോജി ചെസ്,ഓന്‍മോജി അരീന,ആപ്പ് ലോക്ക്,ഡുവല്‍ സ്പേയ്സ് ലൈറ്റ് തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
2020 ജൂണില്‍ ടിക്ക്ടോക്ക്, ഷെയറിറ്റ്, വീചാറ്റ്, ഹെലോ,ലൈക്കീ,യുസി ന്യൂസ്, ബിഗോ ലൈവ് യുസി ബ്രൗസര്‍,ഇ എസ് ഫൈല്‍ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടെ ഏകദേശം224 ചൈനീസ് ആപ്പുകള്‍ സര്‍ക്കാര്‍ ആദ്യ റൗണ്ടില്‍ നിരോധിച്ചിരുന്നു.
ഇതില്‍ പലതും പുതിയ പേരുകളില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തിലാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പുതിയ നടപടി. ഇന്ത്യക്കാരുടെ സ്വകാര്യതാ വിവരങ്ങള്‍ ഈ ആപ്പുകള്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു കൈമാറുന്നുണ്ടെന്നാണ് സര്‍്ക്കാര്‍ വിലയിരുത്തുന്നത്.