ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ വെട്ടിച്ചുരുക്കിയ ബാങ്കുകളുടെ സമയം പുനഃക്രമീകരിച്ചു. ഇന്ന് മുതല്‍ ഏപ്രില്‍ 4 വരെ ബാങ്കുകള്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് മണി വരെ പ്രവര്‍ത്തിക്കും. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
<p>ക്ഷേമ പെന്‍ഷന്‍, സര്‍വീസ് പെന്‍ഷന്‍, ശമ്പളം എന്നിവ പിന്‍വലിക്കുന്നതിനുള്ള തിരക്ക് മുന്‍കൂട്ടിക്കണ്ടാണ് ബാങ്കിന്റെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചത്. ക്ഷേമ പെന്‍ഷനും കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായവും ഇപ്പോള്‍ തന്നെ പിന്‍വലിച്ചില്ലെങ്കിലും ഇടപാടുകാരുടെ അക്കൗണ്ടില്‍ തന്നെയുണ്ടാകുമെന്നും അതിനാല്‍ പണം നഷ്ടപ്പെടുമെന്ന് കരുതി ഉടന്‍ ബാങ്കിലെത്തി പണം പിന്‍വലിക്കേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News