25.4 C
Kottayam
Sunday, May 19, 2024

കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം; നിരീക്ഷണത്തിലിരുന്ന ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

Must read

പാലക്കാട്: കൊവിഡ് നിരീക്ഷണത്തിലായിരുന്ന ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ തൂങ്ങി മരിച്ചു. ഷൊര്‍ണൂര്‍ സ്വദേശിയായ സി.ആര്‍ ജിത്തുകമാറിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് ബാധിതനായ ആളുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് ഇയാളെ വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. ഇരിങ്ങാലക്കുട സ്വദേശി പള്ളന്‍ വീട്ടില്‍ പള്ളന്‍ വര്‍ഗീസ് (71) മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ (71), കാസര്‍കോട് കുമ്പള അരീക്കാടി സ്വദേശി അബ്ദുള്‍ ഖാദര്‍ (71) എന്നിവരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു തിരൂരങ്ങാടി സ്വദേശി. അദ്ദേഹത്തിന് ഗുരുതരമായ രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. പനിയും ചുമയും കൊണ്ടാണ് താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് ശ്വാസതടസം രൂക്ഷമായതോടെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഈ മാസം 19 ന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസം രൂക്ഷമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എന്നാല്‍ അദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമായിട്ടില്ല.

പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കെയാണ് അരീക്കാടി സ്വദേശി അബ്ദുള്‍ ഖാദറിന്റെ മരണം. അദ്ദേഹം വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. ഇതോടെ കാസര്‍കോട് മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week