KeralaNews

ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണം,പള്ളിയില്‍ നിന്നുള്ള ആഹ്വാനപ്രകാരമെന്ന് ആരോഗ്യമന്ത്രി

<p>ബെംഗളൂരു: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തില്‍ കര്‍ശന നടപടി ഉറപ്പുനല്‍കി സംസ്ഥാന സര്‍ക്കാര്‍. വടക്കന്‍ ബെംഗളൂരൂവിലെ സാദിഖ് നഗറില്‍ നിരീക്ഷണത്തിനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെയാണ് ആള്‍ക്കൂട്ടം തഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്. അവര്‍ എന്തിന് അവിടെയെത്തിയെന്ന് ചോദിച്ചുകൊണ്ട് ജനക്കൂട്ടം ഇവരെ വളയുകയായിരുന്നു.ഈ പ്രദേശത്ത് വീട്ടു ജോലിയെടുത്തിരുന്ന സ്ത്രീക്ക് കൊറേണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് സംഘം ഇവിടെയെത്തിയത്.</p>

<p>ഇതോടെ പള്ളിയില്‍ നിന്നുള്ള പ്രഖ്യാപനത്തോടെ ആരോഗ്യ പ്രവര്‍ത്തകരെ ആള്‍ക്കൂട്ടം കയ്യേറ്റം ചെയ്യുകയായിരുന്നു. ഈ സംഭവം ആരോഗ്യ പ്രവര്‍ത്തകരെ നിരാശപ്പെടുത്തിയതായും ഉപമുഖ്യമന്ത്രി സിഎന്‍ അശ്വത് നാരായണ്‍ പറഞ്ഞു.അംഗീകാരം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും അവരുടെ ദൈനം ദിന ഡ്യൂട്ടിക്കായി ബ്യാട്ടരായനപുരയിലെത്തിയപ്പോഴായിരുന്നു സംഭവമെന്നാണ് മന്ത്രി പറയുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വ്വഹിക്കാനെത്തിയപ്പോള്‍ ബുധനാഴ്ചയായിരുന്നു സംഭവം.</p>

<p>സംഘത്തിന്റെ ഭാഗമായി സാദിഖ് നഗര്‍ സന്ദര്‍ശിക്കാനെത്തിയ ആശാ വര്‍ക്കറെ ആള്‍ക്കൂട്ടം ശത്രുതാ മനോഭാവത്തോടെ കണ്ടതായും ഫോണ്‍ ചെയ്യാന്‍ പോലും അനുവദിച്ചില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ. അവര്‍ ഞങ്ങളെ തടഞ്ഞ് ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. നിങ്ങളെന്തിനാണ് ഇവിടെ വന്നത്. ഇവിടെ വരാന്‍ ആരാണ് പറഞ്ഞത് എന്നിങ്ങനെ തങ്ങളോട് ആക്രോശിച്ചുവെന്നാണ് ആശാ വര്‍ക്കര്‍ സാക്ഷ്യപ്പെടുത്തുന്നത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button