ബെംഗളൂരൂ-എറണാകുളം വന്ദേഭാരത് ഉടൻ; കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ, സമയക്രമം പുറത്തിറക്കി

തിരുവനന്തപുരം: എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും. ട്രെയിനിന്റെ ഷെഡ്യൂൾ റെയിൽവേ പുറത്തിറക്കി. സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തേക്കും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസുണ്ടാകും.

എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 2.20ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11-ന് കെഎസ്ആർ ബെംഗളൂരുവിലെത്തും. തിരിച്ച്, രാവിലെ 5.10 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50-ന് എറണാകുളത്തെത്തും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നിവടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബെംഗളൂരു. അവിടേയ്ക്ക് കേരളത്തിൽ നിന്നും കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളിലും ഈ റൂട്ടിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News