29.4 C
Kottayam
Saturday, June 6, 2026

2025 വരെ കോഴി,താറാവ് വളര്‍ത്തലിന് ആലപ്പുഴയില്‍ നിരോധനം

Must read

ന്യൂഡല്‍ഹി: 2025 വരെ പുതിയ ബാച്ച് കോഴി, താറാവ് വളര്‍ത്തലിന് ആലപ്പുഴ ജില്ലയില്‍ നിരോധനം. കേന്ദ്ര-സംസ്ഥാന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തിലെ പക്ഷിപ്പനിയുടെ ഗുരുതര സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തി എന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ലഭിക്കേണ്ട കേന്ദ്ര വിഹിതം ഉടന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, സഹമന്ത്രി ജോര്‍ജ് കുര്യന്‍ എന്നിവരുമായി ചിഞ്ചുറാണി നടത്തിയ കൂടിക്കാഴ്ചയിലാണ് പക്ഷിപ്പനി ബാധിത മേഖലകളില്‍ പ്രത്യേക പാക്കേജ്, നഷ്ടപരിഹാരം എന്നിവ വേഗത്തില്‍ ലഭിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്.

ആലപ്പുഴ ജില്ലയിലും കോട്ടയം വൈക്കം, ചങ്ങനാശ്ശേരി, അടൂര്‍, കോഴഞ്ചേരി, മല്ലപ്പളളി താലൂക്കുകളിലുമാണ് പുതിയ ബാച്ച് കോഴി, താറാവ് വളര്‍ത്തലിന് നിരോധനം. പുതിയ ബാച്ച് ഇറക്കുന്നത് പക്ഷിപ്പനി രോഗവ്യാപനം രൂക്ഷമാക്കുമെന്ന പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തില്‍ ജനപ്രതിനിധികളുമായും കര്‍ഷകരുമായും ആശയ വിനിമയം നടത്തിയതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.

കൊല്ലുന്ന വലിയ കോഴി, താറാവ് എന്നിവക്ക് 200 രൂപയും, 2 മാസം പ്രായമുള്ളവക്ക് 100 രൂപയും, മുട്ടക്ക് ഒന്നിന്ന് 5 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ഷകര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര ഇനത്തില്‍ സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്ന് 6.2 കോടി ലഭിക്കാനുണ്ട്. പാലോട് വെറ്റിനറി ലാബ് മൂന്നാം ലെവല്‍ ലാബായി ഉയര്‍ത്തണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

Popular this week