24.1 C
Kottayam
Monday, September 30, 2024

സ്ത്രീകള്‍ മദ്യം വിളമ്പിയാ ആകാശം ഇടിഞ്ഞ് പോരുവോ? അബ്കാരി ചട്ടം എടുത്ത് കിണറ്റില്‍ ഇടണം: ജോമോള്‍ ജോസഫ്

Must read

കൊച്ചി: സ്ത്രീകള്‍ മദ്യം വിളമ്പിയെന്ന കാരണത്താല്‍ ബാര്‍ ഹോട്ടലിനെതിരെ പോലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ആക്ടിവിസ്റ്റ് ജോമോള്‍ ജോസഫ്. അബ്കാരി ചട്ടം, സ്ത്രീകളെ തുല്യരായി പരിഗണിക്കണം എന്ന ഇടത് സര്‍ക്കാരിന്റെ നയത്തിന് തന്നെ എതിരാണെന്ന് ജോമോള്‍ ജോസഫ് വ്യക്തമാക്കുന്നു. കേരളത്തിലെ അബ്കാരി ചട്ടം ഒക്കെ എടുത്ത് കിണറ്റില്‍ ഇടേണ്ട സമയം കഴിഞ്ഞുവെന്നും സ്ത്രീകള്‍ മദ്യം വിളമ്പിയാ ആകാശം ഇടിഞ്ഞ് പോരുവോ എന്നും ജോമോള്‍ ജോസഫ് ചോദിക്കുന്നു. ഇത്തരം നിയമങ്ങള്‍ ഒക്കെ പൊളിച്ചെഴുതിയിട്ട് പോരെ സ്ത്രീ സമത്വത്തെ കുറിച്ച് പ്രസംഗിക്കാന്‍ എന്നും ഇവര്‍ പരിഹസിക്കുന്നു.

അതേസമയം, സ്ത്രീകളെ കൊണ്ട് മദ്യം വിളമ്പിയതിനും മദ്യത്തിന്റെ സ്റ്റോക്ക് രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കാത്തതിനുമാണ് കേസെടുത്തതെന്ന് എക്സൈസ് വിശദീകരിക്കുന്നു. വിദേശമദ്യ നിയമപ്രകാരം സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമലംഘനമാണെന്നും ഇതനുസരിച്ചാണ് കേസെടുത്തതെന്നും പോലീസ് വ്യക്തമാക്കി. വിദേശമദ്യ നിയമത്തിലെ റൂള്‍ 27(എ) പ്രകാരവും FL3 ലൈസന്‍സിലെ നിബന്ധനകളില്‍ കണ്ടീഷന്‍ നമ്പര്‍ 9(എ) പ്രകാരവും സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമലംഘനമാണ്.

ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സ്ത്രീകള്‍ മദ്യം വിളമ്പിയാ ആകാശം ഇടിഞ്ഞ് പോരുവോ സ്ത്രീകളെ തുല്യരായി പരിഗണിക്കണം എന്നാണ് ഇടതു സര്‍ക്കാരിന്റെ നയം. എന്നാല്‍ സ്ത്രീകള്‍ക്ക് പല ജോലികളും ചെയ്യാന്‍ പാടില്ല.. ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ സ്ത്രീകള്‍ മദ്യം എടുത്തു കൊടുക്കാനും, ബില്ലടിക്കാനും ഒക്കെ നില്‍ക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. എന്നാല്‍ ബാറിലെയും ഹോട്ടലിലെയും ഒക്കെ ജോലികളിലേക്ക് സ്ത്രീകള്‍ക്ക് അവസരങ്ങള്‍ കുറവാണ്. ഇന്നാണ് അതിന്റെ കാരണം മനസ്സിലായത്.

കേരളത്തിലെ അബ്കാരി ചട്ടം അനുസരിച്ച് സ്ത്രീകളെ മദ്യം വിളമ്പുന്ന ജോലിക്കായി നിയമിക്കാന്‍ പാടില്ല പോലും കേരളത്തിലെ അബ്കാരി ചട്ടം ഒക്കെ എടുത്ത് കിണറ്റില്‍ ഇടേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇത്തരം നിയമങ്ങള്‍ ഒക്കെ ഒന്ന് പൊളിച്ചെഴുതിയിട്ട് പോരെ സ്ത്രീ സമത്വത്തെ കുറിച്ച് പ്രസംഗിക്കാന്‍ ?? അതിലും വലിയ കോമടിയായി തോന്നിയത് കേരളത്തിലെ ബിവറേജസ് വഴിയുള്ള കള്ള് വിപ്പന നഷ്ടത്തിലാണ് എന്നതാണ്!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

Popular this week