24.2 C
Kottayam
Sunday, June 7, 2026

കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിനെ ആര്‍ക്കും വേണ്ടതായത് എന്നത് അസ്വാഭാവികം; ഹരികുമാറിന് വഴിവട്ട ബന്ധങ്ങളുണ്ടെന്നതിലേക്കും അന്വേഷണം

Must read

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് കൊലപാതക കാരണത്തില്‍ അടക്കം വ്യക്തത വന്നതിനാല്‍. പ്രതിയെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വയ്ക്കും. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. അതേസമയം, കുട്ടിയുടെ അമ്മ ശ്രീതുവിനെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഏറ്റെടുക്കാന്‍ ആരുമില്ലാത്തതിനാലാണ് പൂജപ്പുര മഹിള മന്ദിരത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് കണ്ടെത്തുന്നത്. എന്തുകൊണ്ടാണ് ശ്രീതുവിനെ ഏറ്റെടുക്കാന്‍ ആരും വരാത്തതെന്ന ചോദ്യം പോലീസിനും അമ്പരപ്പായി. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) ആണ് മരിച്ചത്.

ഹരികുമാറാണ് കുട്ടിയെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞത്. കുഞ്ഞിനെ ഇയാള്‍ മുമ്പും ഉപദ്രവിച്ചിരുന്നുവെന്നും രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ വഴക്കുണ്ടായപ്പോള്‍ പ്രതി കുട്ടിയെ പിടിച്ചുതള്ളുകയും ചെയ്തു. കുട്ടിയുടെ അമ്മ ശ്രീതുവിന് കൃത്യത്തില്‍ പങ്കുണ്ടെന്നും പ്രതി ചേര്‍ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ താത്കാലികമായി വിട്ടയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

- Advertisement -

ഏറ്റെടുക്കാന്‍ ആരുമില്ലാത്ത സ്ഥിതി വന്നതോടെ മഹിളാ ജയിലിലേക്ക് മാറ്റി. ശ്രീതുവിന് പങ്കുണ്ടോയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തുമെന്നും വരും ദിവസങ്ങളില്‍ കൃത്യമായ വിവരങ്ങളിലേക്കെത്താനാവുമെന്നും പോലീസ് അറിയിച്ചു. വീട്ടിലുള്ള മറ്റുള്ളവരുടെ മൊഴി ഇനിയും രേഖപ്പെടുത്തും. എന്തുകൊണ്ടാണ് ശ്രീതുവിനെ ഏറ്റെടുക്കാന്‍ വരാത്തത് എന്നതില്‍ കുടുംബത്തിലുള്ളവര്‍ വ്യക്തത പോലീസിന് നല്‍കേണ്ടി വരും.

- Advertisement -

വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് രാവിലെ 8.15-ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തുന്നത്. അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളില്ല, ശ്വാസകോശത്തില്‍ വെള്ളംകയറിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റെന്തൊക്കെയോ കുട്ടിയുടെ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് നാട്ടുകാരും പറയുന്നു.

- Advertisement -

കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് ഹരികുമാര്‍ സമ്മതിച്ചിരുന്നുവെങ്കിലും എന്തിനാണ് കൊന്നതെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. പിന്നീട് എല്ലാം പോലീസിന് മുമ്പില്‍ ഏറ്റുപറഞ്ഞു. കുടുംബാങ്ങളെ ചോദ്യം ചെയ്തതില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. അച്ഛനൊപ്പമായിരുന്നു കുട്ടിയെ ഉറക്കാന്‍ കിടത്തിയതെന്നായിരുന്നു ശ്രീതുവിന്റെ മൊഴി,

എന്നാല്‍ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോള്‍ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തല്‍. കുട്ടിയുടെ അച്ഛനെയും മുത്തശ്ശിയെയും നേരത്തെ വിട്ടയച്ചിരുന്നു. അയല്‍വാസികളുടെ മൊഴികളില്‍ നിന്ന് ശ്രീതു പറയുന്നതില്‍ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എത്തിയത്. മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. എന്നാല്‍ വ്യക്തമായ തെളിവ് കിട്ടാത്ത സാഹചര്യത്തിലാണ് വിട്ടയച്ചത്.

പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈഎസ്പി പറഞ്ഞു. ചോദ്യം ചെയ്യലില്‍ ശ്രീതുവിന്റൈയും ശ്രീജിത്തിന്റെയും ഹരികുമാറിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. ശ്രീതുവിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സഹോദരന്‍ ഹരികുമാറുമായുള്ള ചാറ്റുകളില്‍ നിന്ന് നിര്‍ണായക വിവരം ലഭിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കുട്ടിയെ കൊലപ്പെടുത്തിയത് ഹരികുമാറാണെന്ന നിഗമനത്തിലേക്കെത്തുമ്പോഴും കൃത്യത്തിലേക്ക് നയിച്ച കാരണം പോലീസ് കൃത്യമായി ഉറപ്പിച്ചിട്ടില്ല. സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റെന്തൊക്കെയോ കുട്ടിയുടെ കൊലപാതകത്തിന് പിന്നിലുണ്ടെന്ന സംശയത്തിലാണ് പോലീസ്. കുട്ടിയുടെ അച്ഛനുമായുള്ള തര്‍ക്കങ്ങളും സംശയത്തിലാണ്.

കുട്ടിയെ എന്തിനാണ് കൊന്നത് എന്ന കാര്യത്തില്‍ അമ്മാവനായ ഹരികുമാര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. രണ്ടുവയസ്സുകാരിയോട് അമ്മാവന്‍ ഹരികുമാറിന് അകാരണമായ ദേഷ്യമുണ്ടായിരുന്നുവെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും അതിന്റെ പേരില്‍ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സൂചനകളുണ്ട്. കുടുംബത്തിലുള്ളവരെ ഇനിയും ചോദ്യം ചെയ്യും. അതിലൂടെ മാത്രമേ കൊലപാതക കാരണം ഉറപ്പിക്കൂ. പ്രാഥമിക മൊഴികളില്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞതോടെ അമ്മ ശ്രീതുവിനെയും അച്ഛന്‍ ശ്രീജിതിനെയും മുത്തശ്ശി ശ്രീകലയെയും അമ്മയുടെ സഹോദരന്‍ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തു. പിന്നീട് അച്ഛനേയും മുത്തശ്ശിയേയും വിട്ടയച്ചു.

വേവ്വേറേയിരുത്തിയുള്ള ചോദ്യം ചെയ്യലിലും മൊഴില്‍ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിലാണ് ഹരികുമാര്‍ കുറ്റം സമ്മതിച്ചു. ഹരികുമാറും ശ്രീതുവും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. ശ്രീതുവിന്റെ അച്ഛന്‍ മരിച്ചിട്ട് പതിനാറാം ദിവസമാണ് ദേവേന്ദുവിന്റെ മരണമെന്നും നാട്ടുകാര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week