24.1 C
Kottayam
Friday, June 5, 2026

ബാലഭാസ്ക്കറിന്‍റെ അപകട മരണം:തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി ഇന്ന്

Must read

തിരുവനന്തപുരം : സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ (balabhaskar)അപകട മരണത്തിൽ (acident death)സി ബി ഐ (cbi)നൽകിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്. ബാലഭാസ്ക്കറിന്‍റേത് അപകടമരണമെന്നാണ് സിബിഐ കണ്ടെത്തല്‍. അപകടത്തിന് പിന്നിൽ സ്വർണ കടത്തുകാരുടെ അട്ടിമറിയെന്നാണ് ബാലഭാസ്കറിന്‍റെ ബന്ധുക്കളുടെ ആരോപണം.

സിബിഐ സമർപ്പിച്ച രേഖകൾ വിശദമായി പഠിക്കാൻ സമയം എടുക്കുമെന്ന് പറഞ്ഞാണ് കോടതി വിധി പറയുന്നത് ഇന്നത്തേക്ക് നീട്ടിവച്ചത്.കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ഉണ്ണിയും അമ്മ ശാന്തകുമാരിയും കലാഭവൻ സോബിയുമാണ് സിജെഎം കോടതിയിൽ ഹർജി നൽകിയത്. നിർണായക സാക്ഷികളെ ബോധപൂർവ്വം ഒഴിവാക്കിയുള്ള അന്വേഷണമാണ് സിബിഐ നടത്തിയതെന്നാണ് ബന്ധുക്കളുടെ വാദം. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നൽകിയതെന്നാണ് സബിഐ നൽകിയ മറുപടി 

കേസിന്‍റെ നാൾവഴി

കേസിലെ ഏക പ്രതി അർജുൻ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തൽ. നൂറോളം സ്വതന്ത്ര സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് കുറ്റപത്രം സമർപ്പിച്ചതെന്നും സിബിഐ വ്യക്തമാക്കുന്നു. ബാലഭാസ്കറിന്‍റെ സുഹൃത്തും സ്വർണക്കടത്തുകേസിലെ പ്രതിയുമായ പ്രകാശൻ തമ്പിക്ക് ബാലഭാസ്കറിന്‍റെ ദുരൂഹ മരണവുമായി ബന്ധമുണ്ടെന്നാണ് കുടുംബം ഉറച്ച് വിശ്വസിക്കുന്നത്.

- Advertisement -

തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് പള്ളിപ്പും സിആർപിഎഫ് ക്യാമ്പിന് സമീപമാണ് വാഹന അപകടത്തിൽ ബാലഭാസ്ക്കറും മകളും മരിക്കുന്നത്. 2019 സെപ്തംബർ 25ന് പുലർച്ചെയാണ് അപകടം നടക്കുന്നത്. ഭാര്യ ലക്ഷമി, ഡ്രൈവർ അർജ്ജുൻ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് ശേഷം ബാലഭാസ്ക്കറിന്‍റെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണ കടത്തു കേസിൽ പ്രതികളായതോടെയാണ് വിവാദമുയർന്നത്. അപകട മരണമല്ല, ആസൂത്രിത കൊലപാതമെന്നായിരുന്നു ബാലഭാസ്ക്കറിന്‍റെ രക്ഷിതാക്കളുടെ ആരോപണം. 

- Advertisement -

അട്ടിമറിയില്ലെന്നും, ഡ്രൈവർ അർജ്ജുൻ അശ്രദ്ധയോടെയും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. റിപ്പോർട്ടിനെതിരെ ബാലഭാസ്ക്കറിന്‍റെ അച്ഛൻ മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് സർക്കാർ വിട്ടത്. ക്രൈം ബ്രാഞ്ച് കണ്ടത്തലുകളെ ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടെ അന്തിമ റിപ്പോർട്ട്. 

സിജെഎം കോടതിയിൽ സിബിഐ നൽകിയ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ബാലഭാസ്ക്കറിന്‍റെ രക്ഷിതാക്കളുടെ ആവശ്യം. വാദത്തിനിടെ ബാലഭാസ്ക്കറിന്‍റെ ഫോണ്‍ സിബിഐ പരിശോധിച്ചില്ലെന്ന് രക്ഷിതാക്കള്‍ ചൂണ്ടികാട്ടി. അപകടം നടന്ന വാഹനത്തിൽ നിന്നും ലഭിച്ച ബാലഭാസ്ക്കറിന്‍റെ ഫോണ്‍ പൊലീസ് സ്റ്റേഷനിൽ നിന്നും വാങ്ങിയത് പ്രകാശ് തമ്പിയായിരുന്നു. പ്രകാശ് തമ്പി സ്വർണകടത്തുകേസിൽ പ്രതിയായപ്പോള്‍ ഡിആർഐ ഫോണ്‍ വിശദമായി പരിശോധിച്ചിരുന്നു.

ഈ റിപ്പോർട്ടും സിബിഐക്കും കൈമാറി. എന്നാൽ കുറ്റപത്രത്തിൽ ഈ റിപ്പോർട്ട് ഉള്‍പ്പെടുത്തിയിരുന്നില്ല. ഫോണ്‍ വിശദമായി പരിശോധിച്ചിരുന്ന റിപ്പോർട്ട് വാദത്തിനിടെ സിബിഐ കോടതിയിൽ നൽകി. സിബിഐയുടെയും ബാലഭാസ്ക്കറിന്‍റെ അച്ഛന്‍റേയും വാദം ഈ മാസം 16ന് അവസാനിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് 60 രേഖകൾ വിശദമായി പരിശോധിക്കാൻ വേണ്ടിയാണ് കോടതി ഇന്നത്തേക്ക് വിധി പറയാൻ മാറ്റിയത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week