Bala Kokila:അടുത്ത് തന്നെ ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാവുമെന്ന് ബാല ; നടനെ പ്രണയിച്ചതെന്തുകൊണ്ടെന്ന് വെളിപ്പെടുത്തി കോകില

കൊച്ചി;ഭാര്യ തനിക്ക് വേണ്ടി ഡയറി മാത്രമല്ല കവിതയും എഴുതുമെന്ന് നടൻ ബാല. കോകിലയ്ക്ക് 24 വയസ്സും എനിക്ക് 42 വയസുമുണ്ട്. കോകില എന്റെ രാജകുമാരിയാണ് ഞാൻ അവളുടെ രാജാവുംമാണെന്ന് താരം വ്യക്തമാക്കി.

എന്റെ ഭാര്യ അവൾ അവളായി തന്നെയിരിക്കട്ടേ, അടുത്ത് തന്നെ ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാവും. ഞങ്ങൾ നല്ല രീതിയിൽ തന്നെ ജീവിക്കും. ഞാനും കോകിലയും എന്റെ കുട്ടിയും സന്തോഷമായി ജീവിക്കും. എന്റെ കൂടെയുള്ള എല്ലാവരും നന്നായിരിക്കും. ഇത് കണ്ട് ആർക്കെങ്കിലും അസൂയ തോന്നുകയാണെങ്കിൽ അത് സ്വാഭാവികം മാത്രം. അതിൽ എനിക്ക് ഒരു കുഴപ്പവും ഇല്ല. ഓപ്പണായി പറയാം. കോകിലയ്ക്ക് 24 വയസ്സാണ്. അവൾ എന്നേ എന്റെ കൂടെയുണ്ടായിരുന്നു. എന്നാൽ ഞാൻ തിരിച്ചറിഞ്ഞില്ല എന്ന് ബാല പറഞ്ഞു.

മാമ ഇതുവരെ തനിച്ചായിരുന്നു. എന്നാൽ ഇനി മുതൽ ഞാൻ ഉണ്ടെന്ന് കോകില പറഞ്ഞു. മാമ ചെറിയ പ്രായത്തിലേ എല്ലാവരെയും സഹായിക്കുമായിരുന്നു. അതാണ് എനിക്ക് മാമനെ ഇത്ര ഇഷ്ടം തോന്നാൻ കാരണം എന്ന് കോകില കൂട്ടിച്ചേർത്തു.

വാഹച്ചടങ്ങിന് ശേഷം നടന്ന വിരുന്നും സല്‍ക്കാരത്തിന്‍റെയുമൊക്കെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഇരുവരും ഒന്നിച്ച് കേക്ക് മുറിക്കുന്നതും കോകിലയ്‌ക്ക് ബാല സ്‌നേഹ ചുംബനം നല്‍കുന്നതുമായ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്. കേക്ക് കൊടുക്കുമ്പോള്‍ കുസൃതി കാട്ടിയും പ്രിയസഖിയെ ചേര്‍ത്ത് പിടിച്ച് ചുംബിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. അതേസമയം കോകിലയെ ബാല പൊന്നുപോലെ നോക്കുമെന്നാണ് ആരാധകരുടെ കമന്‍റ്.

“ചെറുപ്പം മുതലേ മാമനെ ഒരുപാട് ഇഷ്‌ടമായിരുന്നു. ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. ഇവിടെ കേരളത്തില്‍ വന്നതിന് ശേഷമാണ് അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്. മാമനെ കുറിച്ച് മാത്രമൊരു ഡയറി എഴുതി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന്” കോകില പറഞ്ഞു.

“ചെന്നൈയിലേക്ക് താമസം മാറുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. കേരളം വലിയ ഇഷ്‌ടമാണ്. മലയാളികളെ അങ്ങനെയൊന്നും പൂര്‍ണമായി ഉപേക്ഷിച്ച് പോവില്ല. കുറേ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഒരിക്കലും അത് മുടങ്ങില്ല. ജീവിതത്തില്‍ എന്‍റെ അനുഭവത്തിലൂടെ പഠിച്ച ഒരു കാര്യമുണ്ട്. ഇപ്പോഴത് പറഞ്ഞാല്‍ നിങ്ങള്‍ക്കാര്‍ക്കും അത് മനസിലാവില്ല. മരണത്തിന് ശേഷവും ഒരു ജീവിതമുണ്ട്. അത് നന്മയിലേക്ക് ചേരുന്ന വഴിയാണ്. അത് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും മനസിലാവും. അമ്മയോട് ഫോണില്‍ സംസാരിച്ചിരുന്നു. സന്തോഷവതിയാണ് അവരിപ്പോള്‍”, ബാല വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ചേട്ടന് വിവാഹത്തിന് വരാന്‍ കഴിഞ്ഞില്ല. കങ്കുവയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ്. മാധ്യമങ്ങളില്‍ നിന്നുള്ള ലൈവ് വീഡിയോ അവരെല്ലാം കണ്ടിരുന്നു.

കോകിലയുമായുള്ള ബാലയുടെ വിവാഹം ഒക്‌ടോബര്‍ 23 ന് ആയിരുന്നു. രാവിലെ 8.30 യോടെ കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങ് നടന്നത്. താൻ വീണ്ടും വിവാഹം കഴിക്കുമെന്ന് ബാല സമൂഹ മാധ്യമത്തിലൂടെ സൂചിപ്പിച്ചിരുന്നു. ബാലയുടെ മാമന്‍റെ മകളാണ് കോകില. അടുത്ത ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News