24.7 C
Kottayam
Monday, June 8, 2026

അമൃത ഭാഗ്യവതിയാണ്, രക്ഷപ്പെട്ടല്ലോ,240 കോടി ആസ്തിയുടെ കണക്ക് പുറത്ത് വിട്ട് ബാല, നാണമില്ലേന്ന് ആരാധകരും

Must read

കൊച്ചി:നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹവും വേര്‍പിരിയലുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഏറ്റവുമൊടുവില്‍ മകളെ വിട്ട് തരാതെ അമൃത പറ്റിച്ചു എന്ന് വരെ ബാല ആരോപിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ രീതിയില്‍ ഗായിക പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമൃത ശരിക്കും ഭാഗ്യവതിയാണെന്നാണ് ആരാധകരിപ്പോള്‍ പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍ ബാല ഉന്നയിച്ച ചില ആരോപണങ്ങളും അതിന് മുന്നോടിയായി ഉയര്‍ന്ന് വന്ന സംഭാഷണങ്ങളും വലിയ ചര്‍ച്ചയാവുകയാണ്. ആത്മാര്‍ഥ സുഹൃത്തായ ഉണ്ണി മുകുന്ദനെതിരെയാണ് ബാലയുടെ ആരോപണം. ഇതെല്ലാം നോക്കുമ്പോള്‍ അമൃത രക്ഷപ്പെട്ട് പോയതായിരുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍.

- Advertisement -

പ്രശസ്തിയ്ക്ക് വേണ്ടിയാണോ ബാല ഇതൊക്കെ ചെയ്യുന്നത്? എന്നായിരുന്നു താരത്തോട് ഉയര്‍ന്ന് വന്ന ചോദ്യം. ഈ ചോദ്യം ഇഷ്ടപ്പെടാതെ ബാല വളരെ മോശമായ രീതിയില്‍ പ്രതികരിക്കുകയും ചെയ്തു. ‘എന്നോട് ഇങ്ങനത്തെ മോശം ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങളാണോ എനിക്ക് പ്രശസ്തി ഉണ്ടാക്കി തരാന്‍ പോവുന്നത്? ഞാന്‍ രാജയാണ്. എനിക്ക് സിനിമ പോലും വേണ്ട. ഞാന്‍ കോടീശ്വരന്‍ ആണ്. എന്നോട് ഈ രീതിയില്‍ സംസാരിക്കരുതെന്നും..’ ബാല പറയുന്നു.

- Advertisement -

‘ഞാനും അമൃതയും പിരിഞ്ഞതാണ്. അതിന് ശേഷം എട്ട് വര്‍ഷം ഞാന്‍ ഒറ്റക്കാണ് ജീവിച്ചത്. ആ സമയത്ത് ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്‌തോ. അത് കഴിഞ്ഞാണ് എലിസബത്ത് വന്നത്. പിന്നെയും ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളായി. എന്തെങ്കിലും തെറ്റ് ചെയ്‌തോ ഇല്ല. ഇവളാണ് എന്റെ ഭാര്യ. എല്ലാ ആണുങ്ങളും അങ്ങനെയാണോ? ആണ്‍ ആണെങ്കില്‍ ആണ് ആയിരിക്കണമെന്ന്’, ബാല പറയുന്നു. അതല്ലാതെ ഗോപി മഞ്ജുരിയനെ (ഗോപി സുന്ദറിനെ) പോലെ ഒന്നും ആവരുതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -

ഞാന്‍ തമിഴ്നാട്ടില്‍ നിന്നാണ് വരുന്നത്. കേരളത്തിലുള്ള എല്ലാ ആളുകള്‍ക്കും ഞാന്‍ നല്ലതാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് എനിക്ക് കേരളത്തോട് ഇഷ്ടം തോന്നുന്നത്. ഇവിടെയുള്ള അമ്പലങ്ങളും ഇവിടുത്തെ സ്ത്രീകള്‍ സെറ്റ് സാരി ഉടുത്ത് പോവുന്നതുമൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്. അതൊന്നും ആരും തിരിച്ചറിയുന്നില്ല.

മുന്‍പ് ഒരു ദിവസത്തിന് ഒരു ലക്ഷം വീതമാണ് ഞാന്‍ ഉണ്ണി മുകുന്ദന് കൊടുത്തത്. അതില്‍ തൊണ്ണൂറായിരം അക്കൗണ്ടില്‍ കയറിയെങ്കിലും പതിനായിരം മാത്രം കയറിയില്ല. അതെന്താണെന്ന് ചോദിച്ച് ഉണ്ണി എന്നെ വിളിച്ചു. ടാക്‌സ് പിടിച്ചതാണെന്ന് പറഞ്ഞെങ്കിലും അവനത് സമ്മതിച്ചില്ല. പതിനായിരത്തിന് വേണ്ടി പത്ത് പ്രാവിശ്യം വിളിച്ച ഉണ്ണി മുകുന്ദനാണ് ഇപ്പോള്‍ ഇത് ചെയ്യുന്നതെന്ന് ബാല പറയുന്നു.

24 ദിവസം ഞാന്‍ അഭിനയിച്ചു. അതില്‍ 23 കിട്ടിയാല്‍ മതി, അതുമല്ലെങ്കില്‍ 18 ലക്ഷം മതി. എനിക്ക് പത്ത് ലക്ഷം തന്നുവെന്നാണ് പറഞ്ഞ് നടക്കുന്നത്. എനിക്കത് വേണ്ട. പാവങ്ങള്‍ക്ക് കൊടുത്തോളൂ. മിസ്റ്റര്‍ ഉണ്ണി മുകുന്ദന്‍- 240 കോടി എന്റെ പേരിലുണ്ട്. എന്റെ അടുത്ത് നിന്റെ അഭിനയം വേണ്ട എന്നുമാണ് അഭിമുഖത്തില്‍ ബാല പറയുന്നത്. എന്നാല്‍ ബാലയുടെ ഈ തുറന്ന് പറച്ചിലിന് വലിയ ട്രോളാണ് ലഭിക്കുന്നത്.

അമൃത കുറെ സഹിച്ചു. ശരിക്കും അമൃതയിപ്പോള്‍ ഭാഗ്യവതിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ബാല ചാരിറ്റി ചെയ്യുന്നത് പോലും അദ്ദേഹം ചെയ്യുന്ന തെറ്റുകള്‍ മറക്കാനാണെന്ന് തോന്നുന്നു. അമൃതയുടെ കാര്യം ചോദിച്ചാലും കുട്ടിയുടെ കാര്യം ചോദിച്ചാലും ഇന്‍ഡസ്ട്രിയുടെ കാര്യം ചോദിച്ചാലും ഒക്കെ ഉടനെ ചാരിറ്റിയെ കുറിച്ചാണ് പറയുക.

ബാല ഇന്നസെന്റ് ആണെന്നും ജെനുവിന്‍ ആണെന്നൊക്കെ കുറെ പേര്‍ പറയുന്ന കണ്ടു. ഇദ്ദേഹം തന്നെയല്ലേ ഉണ്ണി അദ്ദേഹത്തിന്റെ സുഹൃത്താണെന്ന് പറഞ്ഞത്. എന്നിട്ട് അതേ ഫ്രണ്ടിനോട് ജെനുവിന്‍ സ്‌നേഹം ഉണ്ടാരുന്നെങ്കില്‍ ഇങ്ങനെ പബ്ലിക്കായി അപമാനിക്കുമാരുന്നോ? ഉണ്ണിയോട് പേര്‍സണലി സംസാരിച്ച്, ഈ വിഷയം പരിഹരിക്കാമായിരുന്നില്ലേ. പുള്ളി കോടിശ്വരന്‍ ആണെന്ന് പറയുന്നല്ലോ. എങ്കില്‍ ഫ്രണ്ടിന് സാമ്പത്തിക പ്രശ്‌നം ഉണ്ടാകുമ്പോള്‍ സഹായിക്കുകയല്ലേ വേണ്ടതെന്ന് ആരാധകര്‍ ചോദിക്കുന്നു…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും അയാൾ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു'; ദുരനുഭവം വെളിപ്പെടുത്തി നടി

മുംബൈ: സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഒരു ദുരനുഭവം തുറന്നുപറഞ്ഞ് പ്രശസ്ത നടി പ്രിയ ബാപ്പട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സഹനടന്റെ...

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

Popular this week