കൊച്ചി: കരള്‍ ട്രാസ്പ്ലാന്റേഷന്‍ കഴിഞ്ഞ് ഒരു തുണ വേണമെന്ന് തോന്നിയെന്നും അതിനാലാണ് വീണ്ടും വിവാഹിതനായതെന്നും നടന്‍ ബാല. നോക്കാന്‍ ഒരാള്‍ വേണമെന്ന് തോന്നി. പുതിയ ബന്ധത്തില്‍ ആത്മവിശ്വാസമുണ്ടെന്നും നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്ന് തോന്നുവെന്നും ബാല പറഞ്ഞു. വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാല.
‘എന്റെ സ്വന്തത്തിലുള്ളയാള്‍ തന്നെയാകുമ്പോള്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. ഒരു വർഷമായിട്ട് നല്ല ഭക്ഷണം കിട്ടുന്നുണ്ട്. നല്ല നേരത്ത് ഉറങ്ങുന്നു. ആരോഗ്യനില മാറി. കൃത്യമായി മരുന്ന് കഴിക്കുന്നു. നിങ്ങളെക്കാളും നല്ല നിലയില്‍ ബ്ലെഡ് റിപ്പോര്‍ട്ടുണ്ട്. എനിക്ക് തോന്നുന്നു നല്ല രീതിയില്‍ മുന്നോട്ട് പോകും. നിങ്ങള്‍ക്ക് അനുഗ്രഹിക്കാന്‍ സാധിക്കുമെങ്കില്‍ അനുഗ്രഹിക്കുക’.- ബാല പറഞ്ഞു.
തമിഴ്‌നാട്ടില്‍ നിന്നുള്ളയാളാണ് കോകികയെന്നും മലയാളം അറിയില്ല, പഠിച്ചുവരുന്നത് ഉള്ളൂയെന്നും ബാല പഞ്ഞു. തന്റെ അമ്മയ്ക്ക് വിവാഹച്ചടങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ശാരീരിക ബുദ്ധിമുട്ടുകലുണ്ട്. 74 വയസായി. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതു പോലെ കോകിലയുടെ ചെറുപ്പത്തിലേയുള്ള ആഗ്രഹം. ഇന്ന് ദൈവം സഹായിച്ച് നല്ല ഒരു തീരുമാനമുണ്ടായി. രണ്ടു പേരും വലളെ സന്തോഷത്തിലും സമാധാനത്തിലുമാണെന്നും ബാല കൂട്ടിച്ചേര്‍ത്തു
ഇന്ന് രാവിലെയാണ് ബാല വീണ്ടും വിവാഹിതനായത്. രാവിലെ 8.30ഓടെ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
ഇത് ബാലയുടെ മൂന്നാമത്തെ വിവാഹമാണ്. ഗായിക അമൃത സുരേഷുമായിട്ടായിരുന്നു ബാലയുടെ ആദ്യ വിവാഹം. ആ വിവാഹത്തില്‍ അവന്തിക എന്നൊരു മകളുണ്ട്. ശേഷം ഇരുവരും ബന്ധം വേര്‍പ്പെടുത്തി. ബാല വിവാഹമോചനത്തിനുശേഷം ഡോക്ടര്‍ എലിസബത്തിനെ വിവാഹം ചെയ്തു. ബാലയുടെ രണ്ടാം വിവാഹം ഏറെ ചര്‍ച്ചയായിരുന്നു. പക്ഷേ, കുറച്ചുനാളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ഈ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നുമില്ല.