കൊച്ചി:മലയാളചലച്ചിത്രരംഗത്തെ ഏറ്റവും ശ്രദ്ധേയയായ ഡബ്ബിങ് ആര്ടിസ്റ് . നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടെന്ന് കയറിക്കൂടുകയായിരുന്നു ഭാഗ്യലക്ഷ്മി. ഈ അടുത്ത കാലത്തായി ഭാഗ്യലക്ഷ്മിയാണ് സമൂഹ മാധ്യമങ്ങലിലടക്കം ചർച്ച വിഷയം സ്ത്രീവിരുദ്ധ വീഡിയോകള്‍ ചെയ്ത വിജയ് പി നായര്‍ എന്ന യൂട്യൂബറെ മര്‍ദ്ദിച്ച സംഭവമാണ് ഇതിന് ആധാരം.. ഭാഗ്യലക്ഷ്മിയ്ക്ക് ഇപ്പോൾ നിര്‍ഭാഗ്യമാണെന്ന് പറയാതെ വയ്യ.
വിജയ് പി നായരെ അയാളുടെ ലോഡ്ജ് മുറിയില്‍ കയറി അടിച്ചു തകര്‍ക്കുകയും പണിയായുധങ്ങള്‍ അപഹരിക്കുകയും ചെയ്ത ഈ അക്രമസംഭവത്തില്‍ മാത്രമല്ല ഇവര്‍ നിര്‍ഭാഗ്യലക്ഷ്മിയായി മാറുന്നത്. വിവാഹത്തിലും സ്വകാര്യതയിലുമൊക്കെ കാറും കോളും നിറഞ്ഞ ജീവിതമായിരുന്നു ഈ പാലക്കാടുകാരിയുടെ വര. ഷൊര്‍ണൂരുകാരിയായ ഭാഗ്യലക്ഷ്മിയുടേത് അച്ഛനമ്മമാരുടെ വേര്‍പാടില്‍ അനാഥമായ ബാല്യമായിരുന്നു.
ചെന്നൈ നഗരത്തില്‍ പട്ടിണിയും പരിവട്ടവുമായി അമ്മൂമ്മയുടെ തണലില്‍ കഴിയുമ്പോള്‍ പത്താം വയസില്‍ അപരാധി എന്ന സിനിമയ്ക്ക് ശബ്ദം കൊടുക്കാന്‍ ഭാഗ്യലക്ഷ്മി ഇറങ്ങിയതു തന്നെ വീടുപോറ്റാനാണ്. സിനിമയില്‍ സജ്ജീവമാകുന്നതിനു മുന്‍പ് മദ്രാസിലെ ഗാനമേളാട്രൂപ്പുകളില്‍ പാടിയിരുന്ന ഗായികയുമായിരുന്നു ഇവര്‍. സിനിമാ ജീവിതത്തിലെ 35 വര്‍ഷങ്ങളില്‍ 2735 സിനിമകളിലായി 147 നായികമാരുടെ നാവായി മാറിയ ഈ ശബ്ദനായികയുടെ ജീവിതത്തില്‍ അപശബ്ദങ്ങളും വിവാദങ്ങളുമായിരുന്നു ഏറെയും.22-ാം വയസില്‍ വിവാഹിതയായെങ്കിലും ഭാഗ്യലക്ഷ്മിയുടെ ദാമ്പത്യം ഏറെ നാള്‍ നീണ്ടു നിന്നില്ല. സംശയങ്ങളുടെ നിഴലില്‍ ആ ദാമ്പത്യം അകാലത്തില്‍ പൊലിഞ്ഞതോടെ എല്ലാം വിട്ടെറിഞ്ഞ് രണ്ട് ആണ്‍കുഞ്ഞുങ്ങളുമായി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇവര്‍ തന്റേടത്തോടെ ഇറങ്ങിപ്പോന്നു.
സിനിമാ ലോകത്ത് പിന്നെയും ഏറെക്കാലങ്ങളിലായി ഏറെ വിവാദങ്ങളിലും വാര്‍ത്തകളിലും പ്രതികരണങ്ങളിലും ഇവര്‍ നായികയായി. എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം, ബലി എന്നീ ചലച്ചിത്രങ്ങള്‍ക്ക് 1991ലും ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, കുസൃതിക്കാറ്റ്, എന്നീ ചലച്ചിത്രങ്ങള്‍ക്ക് 1995ലും യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചലച്ചിത്രത്തിനു 2002ലും മികച്ച ഡബ്ബിംഗ് കലാകാരിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടി ഈ ലക്ഷ്മി. പക്ഷെ നടി ഉര്‍വശി ഉള്‍പ്പെടെ പലരുമായും ഡബ്ബിംഗിന്റെ പേരില്‍ പോരാടുകയും പ്രതിഷേധിക്കുകയും ചെയ്യേണ്ടിവന്നു. സിനിമയില്‍ കേള്‍ക്കുന്ന തന്റെ ശബ്ദം സ്വന്തമാണെന്നും ഡബ്ബിംഗ്കാരിയുടെ ആവശ്യം തനിക്കില്ലെന്നും ഉര്‍വശി ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ഭാഗ്യലക്ഷ്മിയെ ചൊടിപ്പിച്ചു. പക്ഷെ ഒട്ടേറെ അവാര്‍ഡുകള്‍ക്ക് ഉര്‍വശി അര്‍ഹയായ സിനിമകള്‍ക്ക് ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മിയാണെന്നത് വിസ്മരിച്ചതില്‍ ഇവര്‍ ഉര്‍വശിയെ കണക്കിന് പ്രഹരിച്ചു.
ആദ്യ ചിത്രങ്ങളില്‍ പെണ്‍കുട്ടികള്‍ക്കാണ് ശബ്ദം കൊടുത്തിരുന്നെങ്കിലും പിന്നീട് ആണ്‍കുട്ടികള്‍ക്കും ഇവര്‍ ശബ്ദം കൊടുത്തിട്ടുണ്ട്. മനസ്സിന്റെ തീര്‍ത്ഥയാത്ര, തായമ്പക, സൂര്യദാഹം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചെങ്കിലും പിന്നീട് അഭിനയം ഉപേക്ഷിച്ച് ഡബ്ബിങ്ങ് മേഖലയില്‍ മാത്രമായി ജീവിതം. 1991 ല്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റിനു കേരള സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യ പുരസ്‌കാരം ഭാഗ്യലക്ഷ്മിക്കായിരുന്നു. തനിക്ക് ഇഷ്ടമില്ലാത്തതും അംഗീകരിക്കാനാവാത്തതുമായ ഡയലോഡ് ഡബ്ബ് ചെയ്യേണ്ട സാഹചര്യത്തില്‍ അതിന് തന്നെ കിട്ടില്ല എന്നു പറഞ്ഞ് പടം ഉപേക്ഷിച്ച ചരിത്രവും ഭാഗ്യലക്ഷ്മിക്കുണ്ട്. ഒരു സിനിമയില്‍ ‘എന്തൊക്കെ പറഞ്ഞാലും സ്ത്രീ പുരുഷന്റെ കാല്‍ക്കീഴില്‍ കിടക്കേണ്ടവളാണ്’ എന്നു ഭാര്യ പറയേണ്ട ഒരു ഡയലോഗ് പറയാന്‍ തനിക്കു പറ്റില്ലെന്നു മാത്രമല്ല ആ സിനിമയുടെ ഡബ്ബിംഗ് നടത്താതെ മടങ്ങിപ്പോന്ന പ്രതിഷേധവും ഇവരുടെ സിനിമാ ജീവിതത്തിലുണ്ട്.
സഹനവും വിവാദവും കൂട്ടിയിണങ്ങിയ വഴികളിലൂടെ എക്കാലവും സഞ്ചരിച്ച ഭാഗ്യലക്ഷ്മി എഴുതിയ ജീവിതകഥ ഏഴു മാസത്തിനുള്ളില്‍ അഞ്ചു പതിപ്പുകള്‍ പുറത്തിറങ്ങി വില്‍പനയില്‍ റിക്കാര്‍ഡിട്ടു. അത്രയേരെ സംഭവബഹുലമായിരുന്നു ആത്മകഥയിലെ ഇന്നലെകളും അതിലെ അനുഭവ വിവരണങ്ങളും. മലയാളത്തില്‍ കാര്‍ത്തിക, രേവതി, നദിയാമൊയ്തു, അമല, പാര്‍വ്വതി, ഉര്‍വ്വശി, ശോഭന, സംയുക്താ വര്‍മ്മ മുതല്‍ നയന്‍ താര വരെയുള്ള നായികമാരുടെ ഏറെ ചിത്രങ്ങളിലും ഭാഗ്യലക്ഷ്മിയായിരുന്നു ശബ്ദം നല്‍കിയത്. സിനിമയിലെ വരും തലമുറക്ക് ഡബ്ബിങ്ങില്‍ പരിശീലനം നല്‍കാന്‍ എറണാകുളത്ത് ഭാഗ്യലക്ഷ്മി ആരംഭിച്ച ഡബ്ബിങ്ങ് ഇന്‍സ്റ്റിട്യൂട്ട് പില്‍ക്കാലത്ത് അടച്ചുപൂട്ടി.
ആര്‍ട്ടിസ്റ്റ് എന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയിലും ഉയരാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ നഷ്ടങ്ങള്‍ ഏറെയാണെന്ന് ഏറ്റുപറഞ്ഞിട്ടുന്ന ഭാഗ്യലക്ഷിമയിലെ നിര്‍ഭാഗ്യം ഇപ്പോഴിതാ കോടതി വിധിയിലും ആവര്‍ത്തിക്കുകയാണ്. വിവാഹ മോചനത്തിന് ശേഷം നാല്‍പതുകളില്‍ ഒരു സംവിധായകനുമായി ഭാഗ്യ ലക്ഷ്മിയ്ക്ക് പ്രണയമുണ്ടായിരുന്നുവെന്ന് ഇവര്‍തന്നെ പറഞ്ഞിട്ടുണ്ട്. മക്കള്‍ വേണ്ടെന്നു പറഞ്ഞതുകൊണ്ട് ഇനിയൊരു വിവാഹത്തിനില്ല താനില്ലെന്നും അന്നിവര്‍ പറഞ്ഞുവെച്ചു. എന്നും ഏക്കാലവും സ്ത്രീ അവകാശ വിഷയങ്ങളില്‍ തന്റേടത്തോടെയും വേണ്ടിവന്നാല്‍ കായികമായിത്തന്നെയും പ്രതികരിക്കുന്ന സ്ത്രീ. പ്രതിഷേധത്തിന്റെയും അമര്‍ഷത്തിന്റെയും തീച്ചൂളയിലൂടെ നീങ്ങുന്ന ലക്ഷ്മിക്ക് വീണ്ടും നിര്‍ഭാഗ്യത്തിന്റെ വിധിയെത്തിയിരിക്കുന്നു. വിജയ് പി നായരെ മെരുക്കാനിറങ്ങിയ ഭാഗ്യലക്ഷ്മിയുടെ കൂട്ടാളി യുവതികള്‍ക്കും ഇത് ദുരിതകാലം.