CRIME:ന്യുമോണിയ മാറാൻ ഇരുമ്പുദണ്ഡ് പഴുപ്പിച്ച് ദേഹത്തുകുത്തിയ കുഞ്ഞ് മരിച്ചു

ഷാദോല്‍(മധ്യപ്രദേശ്): ചികിത്സയുടെപേരില്‍ രണ്ടരമാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പുദണ്ഡ് പഴുപ്പിച്ച് കുത്തി. കുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ ഷാദോല്‍ ജില്ലയിലെ കതോട്ടിയയിലാണ് സംഭവം. പ്രാദേശികമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ അധികൃതര്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

പ്രാഥമികാന്വേഷണപ്രകാരം ന്യുമോണിയയാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചാലേ യഥാര്‍ഥകാരണം വ്യക്തമാകൂവെന്നും ജില്ലാ കളക്ടര്‍ വന്ദന വൈദ്യ പറഞ്ഞു.

അസുഖം ബാധിച്ച കുഞ്ഞിനെ ആദ്യം ഒരു വൈദ്യനെയാണ് കാണിച്ചതെന്ന് അമ്മ പറഞ്ഞു. അസുഖം ഭേദമാവാത്തതിനെത്തുടര്‍ന്ന് മറ്റൊരിടത്ത് എത്തിച്ചു. അവിടെവെച്ചാണ് ചികിത്സയുടെ പേരില്‍ കുഞ്ഞിന്റെ ദേഹത്ത് 51 തവണ കമ്പി പഴുപ്പിച്ച് കുത്തിയത്. കുഞ്ഞിന്റെ സ്ഥിതി കൂടുതല്‍ ഗുരുതരമായതോടെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് ഷാദോല്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News