26.5 C
Kottayam
Wednesday, June 17, 2026

‘മോഹൻലാൽ വിഗ് ഊരിയപ്പോൾ ആ നടൻ ഞെട്ടി’; വെളിപ്പെടുത്തി ബാബു നമ്പൂതിരി,’മമ്മൂട്ടി സദാസമയവും വിഗ്ഗിൽ’

Must read

കൊച്ചി: മോഹൻലാലിനെ എന്നും ഹീറോ ആയി കാണാനാണ് ആളുകൾ ഇഷ്ടപ്പെടുന്നതെന്ന് നടൻ ബാബു നമ്പൂതിരി. എന്നാൽ നിരവധി കഥാപാത്രങ്ങൾ ചെയ്ത മോഹൻലാലിൽ നിന്നും വീണ്ടും വ്യത്യസ്ത രീതിയിലുള്ള കഥാപാത്രങ്ങൾ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് തന്നെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ തനിസ്വരൂപം ആളുകൾക്ക് മുന്നിൽ കാണിക്കുന്നതാണ് നല്ലതെന്നും അവർ രജനീകാന്തിനെ കണ്ട് പഠിക്കട്ടെയെന്നും മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ ബാബു നമ്പൂതിരി പറഞ്ഞു. വിഗ് അഴിച്ച മോഹൻലാലിനെ കണ്ട് ഒരു നടൻ ഞെട്ടിപ്പോയ കഥയും അഭിമുഖത്തിൽ ബാബു നമ്പൂതിരി പറഞ്ഞു. വായിക്കാം

മോഹൻലാലിന് നല്ല ആകാരസൗഭവം ഉണ്ട്. നീളം, തടി,അയാളുടെ അഭിനയ മികവ്, നാലാള് വന്നാലും മോഹൻലാലിന് അടിച്ച് വീഴ്ത്താനാകും എന്ന തോന്നൽ ജനത്തിന് ഉണ്ടാകും. മോഹൻലാലിന്റെ ഇടിപടങ്ങൾ അല്ല ആളുകൾക്ക് ഇഷ്ടം. അദ്ദേഹത്തിന്റെ ഇടിപടങ്ങൾ ഓടിയത് അദ്ദേഹത്തിന്റെ മികവ് കൊണ്ടുമല്ല. കൂടെയുള്ള ആർട്ടിസ്റ്റുകൾ, നടിമാർ എന്നിവരൊക്കെ കൊണ്ടായിരിക്കും. ആറാം തമ്പുരാനാണ് ബെസ്റ്റ് ഉദാഹരണം. ഹീറോ പരിവേഷം കൊടുത്തിട്ടുണ്ട് മോഹൻലാലിന്. ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒരു ആണ്. പിന്നെ മഞ്ജുവാര്യരുടെ അഭിനയവും. രണ്ടും കൂടെ യോജിച്ചപ്പോൾ ഭയങ്കര ക്ലിക്കായി ആ സിനിമ,ആ സിനിമയിലെ പാട്ടുകളും.

ഇത്രയും പടങ്ങൾ ചെയ്ത മോഹൻലാലിൽ നിന്ന് വീണ്ടും വെറൈറ്റി വേണമെന്ന് ആഗ്രഹിക്കുന്നത് തന്നെ തെറ്റാണ്. മനുഷ്യനല്ലേ. നമ്മൾ ഒരു കഥാപാത്രം ചെയ്യുമ്പോൾ നമ്മുടെ മാനറിസം ആ കഥാപാത്രത്തിൽ കുറേശെ കടന്ന് വരാം. പിന്നേം വെറെറ്റി വേണമെന്ന് പറഞ്ഞാൽ ബുദ്ധിമുട്ടായിരിക്കും. മോഹൻലാലിനെ ഹീറോ ആയി കാണാനാണ് ജനങ്ങൾക്കിഷ്ടം. ഫാസിൽ, സത്യൻ അന്തിക്കാട് പടങ്ങളിലൂടെ മറ്റ് റോളുകളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം കാണിച്ചിട്ടുണ്ട്.

മമ്മൂട്ടിയും മോഹൻലാലും എല്ലാ റോളും ചെയ്ത് കഴിഞ്ഞു. പുതിയ തലമുറയിലെ ആളുകൾക്ക് അഭിനയം അറിയാം. സിനിമയിലെ സ്ക്രിപ്റ്റിൽ കുടുംബ ബന്ധങ്ങൾ വരുന്നില്ല. ജനങ്ങൾക്ക് വേണ്ടത് അതല്ലെന്നാണ് അവർ പറയുന്നത്. ഇതൊരു സൈക്കിളാണ്. മാറിമാറി വരും. തമിഴിലൊക്കെ രജനീകാന്തൊക്കെ അദ്ദേഹത്തിന് പറ്റിയ വേഷമേ അദ്ദേഹം ഏറ്റെടുക്കൂ. ഓടി നടന്ന് അഭിനയിക്കുന്നില്ലല്ലോ. സ്വന്തം ശരീരം മറ്റുള്ളവരെ കാണിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയും ഇല്ലതാനും. എന്റെ തലയും താടിയും രൂപവും ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം ധൈര്യത്തോടെ കാണിക്കും. അതാണ് ആളുകൾ ഇഷ്ടപ്പെടുന്നത്.

- Advertisement -

മമ്മൂട്ടിയും മോഹൻലാലും വിഗ്ഗൊന്നുമില്ലാതെ ഇറങ്ങി നടക്കണം. അതാണ് ചെയ്യേണ്ടതെന്നാണ് ഞാൻ പറയുന്നത്. കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് നമ്മുടെ പല ആർട്ടിസ്റ്റുകളും. ആണുങ്ങളും പെണ്ണുങ്ങളും. മുടിയില്ലായ്മ കാണിക്കുന്നതിൽ പ്രശ്നം ഇല്ലെന്ന് കാണിക്കുന്നത് നടൻ സിദ്ധിഖ് മാത്രമാണ്.

- Advertisement -

മോഹൻലാൽ തന്റെ സ്വരൂപം ലാലു അലക്സിന് മുന്നിൽ കാണിച്ചിരുന്നതായി കേട്ടിട്ടുണ്ട്. താൻ എന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ അല്ലേ എന്ന് സ്വയം പറഞ്ഞ് വിഗ് മാറ്റിയത്രേ. കർത്താവേ എന്ന് പറഞ്ഞ് ഓടിയെന്ന് ലാലു എന്നോട് വർത്താനത്തിന് ഇടയിൽ പറഞ്ഞിട്ടുണ്ട്. മോഹൻലാൽ വിഗ് വെക്കാൻ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്. മമ്മൂട്ടിക്ക് പ്രായമായല്ലോ.

താരങ്ങൾ അവരുടെ സൗന്ദര്യത്തെ കുറിച്ച് ഭയങ്കര കോൺഷ്യസ് ആണ്. നടൻമാർ രജനിയെ കണ്ട് പഠിക്കട്ടെ. കമൽഹാസൻ അടുത്തിടെ കേരളീയം പരിപാടിക്ക് വന്നപ്പോൾ പ്രായം തോന്നിക്കുന്ന രീതിയിലാണ് വന്നത്. അത്ര കോൺഷ്യസ് അല്ലെന്ന് തോന്നി’, ബാബു നമ്പൂതിരി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

നെയ്മറുടെ പരിക്കിൽ ബ്രസീൽ ക്യാമ്പിൽ നെഞ്ചിടിപ്പ്; കാൽവണ്ണയിലെ പരിക്കിൽ വീണ്ടും അടിയന്തര പരിശോധന

ന്യൂജേഴ്‌സി: ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ പരിക്കിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞുപോകുന്നില്ല. പരിക്കേറ്റ വലതുകാലിന് തിങ്കളാഴ്ച താരം വീണ്ടും പുതിയ പരിശോധനകൾക്ക് വിധേയനായി. തിങ്കളാഴ്ചയോടെ നെയ്മർ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷയെങ്കിലും സാന്റോസ്...

Popular this week