33.4 C
Kottayam
Friday, May 3, 2024

ബേബി നയന്‍താരയെ ഓര്‍മ്മയുണ്ടോ,നയന്‍താരയിപ്പോള്‍ അത്ര ബേബിയല്ല

Must read

കിലുക്കം കിലുകിലുക്കം, സ്വര്‍ണം, ലൗഡ് സ്പീക്കര്‍, ട്രിവാന്‍ട്രം ലോഡ്ജ്, മറുപടി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് ബേബി നയന്‍താര.ഇതില്‍ ബാലതാരമെന്ന രീതിയിലായിരുന്നു അഭിനയജീവിതത്തില്‍ ഏറിയപങ്കും. പത്ത് വര്‍ഷത്തെ കരിയറില്‍ 26 ചിത്രങ്ങളില്‍ താരം അഭിനയിയ്ക്കുകയും ചെയ്തു.

ബാല്യം വിട്ട് കൗമാരത്തിലേക്ക് കടന്ന നയന്‍താര അടുത്തിടെ ഏതാനും ചിത്രങ്ങളിലും വേഷമിട്ടിരുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം,തന്റെ പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ നയന്‍താര ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലാകുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഒട്ടേറെ പേജുകള്‍ നയന്‍താരയുടെ ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൊല്ലം സ്വദേശിയായ മണിനാഥ് ചക്രവര്‍ത്തി, ബിന്ദുമണിനാഥിന്റെയും ഇളയമകളാണ് നയന്‍താര.നയന്‍താരയുടെ യഥാര്‍ത്ഥ പേര് നയന്‍താര ചക്രവര്‍ത്തി എന്നാണ്. തിരുവനന്തപുരത്തെ ക്രിസ്റ്റ് നഗര്‍ സ്‌കൂളില്‍ പത്താം ക്ലാസ് പഠനം കഴിഞ്ഞ ശേഷം ത്രിപ്പുണ്ണിത്തുറയിലെ ചോയിസ് സ്‌കൂളിലാണ് ഹയര്‍ സെക്കന്ററി പഠനം തുടരുന്നത്
.
ബേബി ശാലിനി, കാവ്യ മാധവന്‍,ഗീതു മോഹന്‍ദാസ് തുടങ്ങി ബാലതാരമായി എത്തി മലയാളികളുടെ മനംകവര്‍ന്ന നിരവധി നടിമാരുണ്ട്.17 വയസ് പിന്നിട്ടതോടെ അവരുടെ പാതയിലേക്ക് മറ്റൊരു നടിയേക്കൂടി ലഭിച്ചതായി ആരാധകര്‍ കമന്റ് ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week