Home-bannerKeralaNewsPolitics

മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടി, പോലീസിന്റെ മുന്നറിയിപ്പുകള്‍ ഇവയാണ്‌

തിരുവനന്തപുരം:അയോദ്ധ്യ വിധി നാളെ പ്രഖ്യാപിയ്ക്കാനിരിയ്‌ക്കെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്.വാട്‌സ് ആപ്പ് ഫേസ് ബുക്ക് എന്നിവ കര്‍ശന നിരീക്ഷണത്തിലാരിയ്ക്കുമെന്ന് പോലീസ് അറിയിച്ചു.

1. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ *ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി* സ്വീകരിക്കും. ഇതിനുള്ള നിർദ്ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നൽകി.

2. ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവർക്കെതിരെയും *ജാമ്യമില്ലാ വകുപ്പുകൾ* ചുമത്തുന്നതാണ്.

3. *എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും.* സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button