Home-bannerKeralaNews

അയോധ്യവിധി: കാസര്‍ഗോഡ് ജില്ലയില്‍ ഇവിടങ്ങളില്‍ നിരോധനാഞ്ജ

കാസര്‍ഗോഡ്: അയോധ്യ കേസിലെ സുപ്രീം കോടതി വിധി നാളെ എത്തുന്നതിനു മുന്നോടിയായി കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം ,കുമ്പള, കാസര്‍ഗോഡ്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

മതനിരപേക്ഷതയ്ക്കും മതസൗഹാര്‍ദത്തിനും പേരുകേട്ട കാസര്‍ഗോഡ് ജില്ലയില്‍ അയോധ്യ വിധിയെ തുടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഛിദ്ര ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടതുണ്ട്. അതിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.

ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്തുന്ന തിന്നുള്ള അവസരമായി ഇത് മുഴുവന്‍ ജനങ്ങളും ഉപയോഗിക്കണം. സമാധാനം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി എല്ലാ സുമനസ്സുകളും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു അതിനായി ഈ അവസരം വിനിയോഗിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അറിയിക്കുന്നു സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ ഏവരുടെയും സഹകരണം അടുത്ത മൂന്നുദിവസം പ്രതീക്ഷിക്കുകയാണ് ഇതിനായി ഇപ്പോള്‍ പ്രഖ്യാപിക്കുന്ന നിരോധനാജ്ഞ നവംബര്‍ പതിനൊന്നാം തീയതി രാത്രി 12 മണി വരെ തുടരുന്നതാണ് സമാധാനം തകര്‍ത്തു മുതലെടുപ്പ് നടത്തുന്ന ഏതു ശക്തിയെയും ശക്തമായി അടിച്ചമര്‍ത്തുമെന്നും കളക്ടര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker