NationalNews

അയോദ്ധ്യ വിമാനത്താവളത്തിന് പേര് നൽകി യോഗി സര്‍ക്കാർ

ലക്‌നൗ: അയോദ്ധ്യ വിമാനത്താവളത്തിന് പേര് നൽകി യോഗി സര്‍ക്കാർ. മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട് എന്ന പേരിന് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നല്‍കി. 2021 ഡിസംബറിന് മുന്നോടിയായി പദ്ധതി പൂര്‍ത്തീകരിക്കാനാണ് യോഗി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ അയോദ്ധ്യയില്‍ ആഭ്യന്തര-അന്തര്‍ദേശീയ വിനോദ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ വിമാനത്താവളം ഏറെ പ്രയോജനപ്രദമാകുമെന്നും ഇതിലൂടെ ഇന്ത്യയുടെയും ഉത്തര്‍പ്രദേശിന്റെയും സാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

വിമാനത്താവള നിര്‍മ്മാണത്തിനായി യുപി സര്‍ക്കാര്‍ 525 കോടി രൂപ ആദ്യഘട്ടമായി അനുവദിച്ചിട്ടുണ്ട്. ഇതില്‍ 300 കോടി രൂപയാണ് ഇതുവരെ ചെലവിട്ടത്. വലിയ വിമാനങ്ങള്‍ ഇറങ്ങാനാവുന്ന രീതിയില്‍ റണ്‍വേ വിപുലീകരണത്തിന് ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button