കൊല്ലം: ആയിഷ പോറ്റി എം.എല്‍.എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ആയിഷ പോറ്റി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയില്‍ പോസിറ്റിവാണെന്ന് തെളിഞ്ഞുവെന്നും പ്രത്യേകിച്ച് ശാരീരിക അവശതകളില്ലെന്നും ആയിഷ പോറ്റി പറഞ്ഞു.
കഴിഞ്ഞ ദിവസം ആയിഷ പോറ്റിയുടെ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇവരും പരിശോധന നടത്തിയത്. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആയിഷ പോറ്റി ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News