25.5 C
Kottayam
Sunday, June 7, 2026

സ്റ്റിറോയിഡ് വേണ്ട, ചുമ തുടര്‍ന്നാല്‍ പരിശോധിക്കണം; കൊവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശം പരിഷ്‌കരിച്ച് കേന്ദ്രം

Must read

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ, ചികിത്സാ മാര്‍ഗനിര്‍ദേശം പരിഷ്‌കരിച്ച് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ സ്റ്റിറോയിഡ് നല്‍കരുതെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. രണ്ടാം തരംഗ സമയത്ത് കോവിഡ് അനുബന്ധ രോഗമായി ബ്ലാക്ക് ഫംഗസ് രാജ്യത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. സ്റ്റിറോയിഡിന്റെ അമിതമായ ഉപയോഗം ബ്ലാക്ക് ഫംഗസ് വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് കൊവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തിയത്.

കോവിഡ് ചികിത്സയ്ക്ക് സ്റ്റിറോയിഡ് തുടക്കത്തില്‍ തന്നെ നല്‍കുന്നതും അമിതമായി നല്‍കുന്നതും ദീര്‍ഘകാലം നല്‍കുന്നതും ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡ് അനുബന്ധ രോഗമായ ബ്ലാക്ക് ഫംഗസ് ഇത്തരം രോഗികള്‍ക്ക് വരാനുള്ള സാധ്യത കൂടുതലാണ്. രണ്ടാം കോവിഡ് തരംഗ സമയത്ത് സ്റ്റിറോയിഡ് രോഗികള്‍ക്ക് അമിതമായി നല്‍കിയതില്‍ കൊവിഡ് ദൗത്യസംഘം തലവനും നീതി ആയോഗ് അംഗവുമായ ഡോ. വി കെ പോള്‍ കഴിഞ്ഞദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു.

നേരിയ രോഗലക്ഷണങ്ങള്‍, മിതമായ തോതിലുള്ള രോഗലക്ഷണങ്ങള്‍, കടുത്ത രോഗലക്ഷണങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് നിലവില്‍ കോവിഡ് ചികിത്സ നല്‍കുന്നത്. മൂന്നാഴ്ചയില്‍ കൂടുതല്‍ ചുമ തുടര്‍ന്നാല്‍ രോഗികള്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ക്ഷയമോ മറ്റു രോഗാവസ്ഥകളാണോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്താന്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ശ്വസനപഥത്തിന്റെ മുകളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെയാണ് നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്.

ശ്വാസതടസ്സം ഉള്‍പ്പെടെ കടുത്ത രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരാണ് ഈ കൂട്ടത്തില്‍പ്പെടുക. ഇവര്‍ക്ക് ഹോം ഐസൊലേഷന്‍ മതിയെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പനി കൂടുകയോ, ശ്വാസം തടസ്സം അനുഭവപ്പെടുകയോ ചെയ്താല്‍ ഇവര്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്. ശ്വാസതടസ്സവും ഓക്സിജന്‍ ലെവല്‍ 90 നും 93നും ഇടയിലുമുള്ളവരാണ് മിതമായ തോതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ ഗണത്തില്‍ ഉള്‍പ്പെടുക. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണ്. ഇവര്‍ക്ക് ഓക്സിജന്‍ സപ്പോര്‍ട്ട് നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

- Advertisement -

ശ്വാസതടസ്സം നേരിടുന്നത് അടക്കം കടുത്ത രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ഐസിയുവില്‍ പ്രവേശിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ആശുപത്രിയില്‍ ചികിത്സ തേടുന്നവര്‍ക്ക് മാത്രമേ അടിയന്തര സാഹചര്യത്തില്‍ റെംഡെസിവിര്‍ മരുന്ന് നല്‍കാന്‍ പാടുള്ളൂ. ഇവര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായി പത്തുദിവസത്തിനിടെ വ്യക്ക സംബന്ധമായോ കരള്‍ സംബന്ധമായോ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഓക്സിജന്‍ സഹായം ആവശ്യമില്ലാത്തവര്‍ക്ക് ഈ മരുന്ന് നല്‍കരുതെന്നുംമാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം;സലിം കുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍....

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

Popular this week