28.8 C
Kottayam
Thursday, June 4, 2026

കഴുത്തില്‍ കുരുക്കിട്ട മരിക്കാന്‍ പോകുന്നു എന്നു എന്ന ചിത്രം സഹിതം പാലക്കാട്ടെ ആണ്‍സുഹൃത്തിന് സന്ദേശം അയച്ച ശേഷം മരണം; ആർഷയുടെ മരണത്തിൽ ദുരൂഹത

Must read

കൊച്ചി: കൊച്ചിയില്‍ ഏവിയേഷന് പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ മരണത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും അടക്കമുള്ളവര്‍. കൊല്ലം വെണ്ടാര്‍ ചന്ദ്രകാന്തത്തില്‍ ബാലചന്ദ്രന്‍ നായരുടെയും അജിതയുടെയും മകള്‍ ആര്‍ഷ ബി നായരാണ് പേയിംഗ് ഗസ്റ്റായി താമസിക്കവേ തൂങ്ങി മരിച്ചത്. കൊച്ചിയില്‍ പഠിക്കാന്‍ എത്തിയ ശേഷം അല്‍പ്പം വിശാലമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പോലീസിന് അന്വേഷണത്തില്‍ മനസ്സിലായത്. ഇതില്‍ ഒരു ആണ്‍സുഹൃത്തിന് മരിക്കാന്‍ പോകുന്നു എന്ന സന്ദേശം അയച്ച ശേഷമാണ് ആര്‍ഷ തൂങ്ങി മരിച്ചത്.

കഴുത്തില്‍ കുരുക്കിട്ട ശേഷം ഈ ചിത്രം സഹിതമാണ് സുഹൃത്തിന് ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശം അയച്ചത്. ഇതിന് ശേഷമാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതും. ആണ്‍സുഹൃത്തുമായി ഉണ്ടായ തര്‍ക്കങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം, ഇതേക്കുറിച്ചുള്ള വസ്തുത അറിയാന്‍ വേണ്ടി ആണ്‍സുഹൃത്തന്റെ മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണ് പാലാരിവട്ടം പോലീസ്.

- Advertisement -

പാലക്കാട് സ്വദേശിക്കാണ് അവസാന സന്ദേശം അയച്ചത്. ഇയാളെ ചോദ്യം ചെയാതാല്‍ മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാകുകയുള്ളു. കൊച്ചിയില്‍ കാബിന്‍ ക്രൂ വിദ്യാര്‍ഥിനിയാണ് ആര്‍ഷ. പാലാരിവട്ടം മാമംഗലം പാലോട്ടുലെയിനിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുയത്. കൊച്ചിയില്‍ എത്തിയ ശേഷം അല്‍പ്പം വിപുലമായ സൗഹൃദം ആര്‍ഷക്ക് ഉണ്ടായിരുന്നു എന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. ഈ സൗഹൃദ വലയത്തിലെ മറ്റു ചിലരില്‍ നിന്നും പോലീസ് മൊഴിയെടുക്കും.

- Advertisement -

ശനിയാഴ്ച്ച രാത്രി ഏഴരക്കും എട്ടിനും ഇടയാലാണ് മരണം സംഭഴിച്ചത് എന്നാണ് പോലീസ് നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്. ആര്‍ഷയുടെ മരണത്ത്ിന്റെ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

Popular this week