പാലാ പൈകയിൽ ഓട്ടോ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് ഓട്ടോ യാത്രികൻ മരിച്ചു.

പാലാ: പൈകയിൽ ഓട്ടോ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് ഓട്ടോ യാത്രികൻ മരിച്ചു..ഭരണങ്ങാനം സ്വദേശി ലാലിച്ചനാണ് മരിച്ചത്.ഓട്ടോ ഡ്രൈവർ രമേശന് പരിക്കേറ്റു.

തിങ്കളാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം.പൈക പള്ളിയ്ക്കു മുന്നിൽ എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷ ഇവിടെ സ്ഥാപിച്ചിരുന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്.പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലാലിച്ചന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News