കൊച്ചി: സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പണിമുടക്കിലേക്ക്. ഈ മാസം 30 ന് ഓട്ടോ- ടാക്സി തൊഴിലാളികള്‍ പണിമുടക്കും. ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ധന വിലയ്‌ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ഓട്ടോ ടാക്സി തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്.
ആ സാഹചര്യത്തില്‍ ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ടാക്സ് നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക, സഹായപാക്കേജുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു.
ഇതിന് മുമ്പ് 2018 ഡിസംബറിലാണ് സംസ്ഥാനത്ത് ഓ ട്ടോ, ടാക്‌സി നിരക്ക് ഏറ്റവുമൊടുവില്‍ കൂട്ടിയത്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂടിയെങ്കിലും ഓട്ടോ ടാക്‌സി നിരക്ക് ഉയര്‍ത്തിയിട്ടില്ല.