ഓട്ടോയെ ബസ് കുറുകെയിട്ട് തടഞ്ഞു; ഓട്ടോ ഡ്രൈവറെ ബസ് ജീവനക്കാര്‍ ആക്രമിച്ചു

ഓട്ടോയെ ബസ് കുറുകെയിട്ട് തടഞ്ഞു,, ഓട്ടോ ഡ്രൈവറെ ബസ് ജീവനക്കാര്‍ ആക്രമിച്ചു

മുക്കം: ഓട്ടോ ഡ്രൈവറെ വഴിയില്‍ തടഞ്ഞ് ആക്രമിച്ചു. മുക്കം ആലിന്ചുവട്ടിലെ ഓട്ടോ ട്രക്കില്‍ ഓടുന്ന മണാശ്ശേരി സ്വദേശി ബാബുവിനെയാണ് ഒരു സംഘം ആക്രമിച്ചത്. അക്രമത്തില്‍  ബാബുവിന്റെ കഴുത്തിനാണ് പരിക്ക്.

ബാബുവിനെ മുക്കത്തെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം ആറു മണിയോടെയാണ്സംഭവം. മുക്കം അഗസ്ത്യമുഴി നന്തിലത്ത് ഇലക്ട്രോണിക്‌സിന് മുന്നില്‍വെച്ച് യാത്രക്കാരെ കയറ്റി മുക്കത്തേക്ക് വരുന്ന സമയത്ത് ഓമശ്ശേരിയില്‍നിന്നു വന്ന KL AC 0391 നമ്പർ ബസിലെ ജീവനക്കാരാണ് ഓട്ടോ ഡ്രൈവറെ ആക്രമിച്ചത്.

പുറകെ വന്ന ബസ് ഓട്ടോയെ മറികടന്ന് വഴി തടഞ്ഞിട്ട ശേഷമാണ് ആക്രമിച്ചത്. മൂന്നു പേരാണ് ആക്രമിച്ചതെന്ന്‌ ഓട്ടോ ഡ്രൈവര്‍ ബാബു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News