32.8 C
Kottayam
Sunday, May 5, 2024

സ്‌കൂളിലേക്ക് പോകുന്ന വഴി ഓട്ടോഡ്രൈവര്‍ നല്‍കിയ ജ്യൂസ് കുടിച്ച വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണു

Must read

ഇടുക്കി: സ്‌കൂളിലേക്ക് പോകുന്ന വഴി ഓട്ടോ ഡ്രൈവര്‍ നല്‍കിയ ജ്യൂസ് കുടിച്ച വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു. മൂന്നാര്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയാണ് അധ്യാപകന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണത്. മറ്റ് കുട്ടികള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ പൊക്കിയെടുത്തെങ്കിലും ബോധം തെളിഞ്ഞില്ല.ഇതിനിടെ അധ്യാപകന്‍ കുട്ടി മദ്യപിച്ചതായി സംശയം പ്രകടിപ്പിക്കുകയും സംഭവം പ്രിന്‍സിപ്പളിനെ അറിയിക്കുകയുമായിരുന്നു. ഉടന്‍ തന്നെ അധികൃതര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുകയും വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മൂന്നാറില്‍ നിന്ന് സുഹൃത്തുക്കളായ നാല് വിദ്യാര്‍ത്ഥിനികള്‍ സ്ഥിരം കയറുന്ന ഓട്ടോയിലാണ് സ്‌കൂളിലെത്തിയത്.

യാത്രയ്ക്കിടെ ഡ്രൈവര്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ജ്യൂസ് കുപ്പി വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കി. ജ്യൂസ് കുടിച്ച് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിലെത്തിയത് മുതല്‍ അസ്വസ്ഥകള്‍ പ്രകടിപ്പിച്ചെങ്കിലും ഇക്കാര്യം അധ്യാപകരെ അറിയിച്ചിരുന്നില്ല. എന്നാല്‍ പതിനൊന്ന് മണിയോടെ വിദ്യാര്‍ത്ഥിനികളിലൊരാള്‍ കുഴഞ്ഞുവീണു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രിന്‍സിപ്പാള്‍ നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തില്‍ ദേവികുളം പോലീസ് ജെജെ ആക്ട് പ്രാകാരം ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്നാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ പ്രതി ഒളിവിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week