24.7 C
Kottayam
Monday, June 8, 2026

ഇന്ത്യയുടെ ഒന്നാം സ്ഥാനം ഐ.സി.സിയുടെ പിഴവ്,ഐസിസി ടെസ്റ്റ് ടീം റാങ്കിംഗില്‍ ഓസ്ട്രേലിയ തന്നെ ഒന്നാം റാങ്കിൽ

Must read

ദുബായ്: ഐസിസി ടെസ്റ്റ് ടീം റാങ്കിംഗില്‍ ഓസ്ട്രേലിയയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത് ഐസിസി വെബ്സൈറ്റിലെ പിഴവ് മൂലം. ഇന്നലെയാണ് ഐസിസിയുടെ പിഴവ് മൂലം ഇന്ത്യ രണ്ട് മണിക്കൂര്‍ നേരത്തേക്ക് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇക്കാര്യം മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ വൈകാതെ തെറ്റ് തിരിച്ചറിഞ്ഞ ഐസിസി വെബ്സൈറ്റിലെ റാങ്കിംഗ് തിരുത്തി.

സാധാരണഗതിയില്‍ ഏതെങ്കിലും പരമ്പരകള്‍ പൂര്‍ത്തിയാവുമ്പോഴാണ് ഐസിസി പുതിയ റാങ്കിംഗ് പുറത്തുവിടാറുള്ളത്. ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക പരമ്പര പൂര്‍ത്തിയായശേഷം ഐസിസി പുറത്തുവിട്ട ടെസ്റ്റ് റാങ്കിംഗ് പ്രകാരം ഓസ്ട്രേലിയ 126 റേറ്റിംഗ് പോയന്‍റുമായി ഓസ്ട്രേലിയ ഒന്നാമതായിരുന്നു.

ഇന്ത്യയാകട്ടെ ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ ആണ് അവസാനം ടെസ്റ്റ് പരമ്പര കളിച്ചത്. ഇതിനുശേഷം പരമ്പരകളൊന്നും നടക്കാത്തതിനാല്‍ ഇന്നലെ ഐസിസി വെബ്സൈറ്റില്‍ പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യ 115 പോയന്‍റുമായി ഒന്നാമതെത്തിയത് ആരാധകരെയും അമ്പരപ്പിച്ചിരുന്നു. 29 മത്സരങ്ങളില്‍ 111 റേറ്റിംഗ് പോയന്‍റുള്ള ഓസ്ട്രേലിയ രണ്ടാമത് എന്നായിരുന്നു വെബ്സൈറ്റില്‍ കൊടുത്തിരുന്നത്.

- Advertisement -

അടുത്തമാസം ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നടക്കുന്നതിനാല്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയതിന് വലിയ പ്രാധാന്യം ലഭിക്കുകയും ചെയ്തു. വെബ്സൈറ്റിലെ പിഴവിനെതുടര്‍ന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയ കാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് ഐസിസി പിഴവ് തിരുത്തി ഓസ്ട്രേലിയയെ വീണ്ടും ഒന്നാമതാക്കിയത്.

- Advertisement -

126 റേറ്റിംഗ് പോയന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് പുറകില്‍ 115 റേറ്റിംഗ് പോയന്‍റുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം, ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടിയാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താനും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിപ്പ് ഫൈനലിലെത്താനും അവസരമുണ്ട്.

- Advertisement -

ഓസ്ട്രേലിയക്കെതിരെ അടുത്തമാസം ഒമ്പതിന് നാഗ്പൂരിലാണ് ആദ്യ ടെസ്റ്റ്.  17ന് ഡല്‍ഹിയിലും, മാര്‍ച്ച് ഒന്നിന് ധര്‍മശാലയിലും ഒമ്പതിന് അഹമ്മദാബാദിലുമാണ് ശേഷിക്കുന്ന ടെസ്റ്റുകള്‍. ടി20 ടീം റാങ്കിംഗില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയാല്‍ ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്താനാവും. ഏകദിന റാങ്കിംഗില്‍ നിലവില്‍ ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്.ഏകദിന റാങ്കിംഗില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week