25.5 C
Kottayam
Sunday, June 7, 2026

ലാഹോറില്‍ കളി മുടക്കി വീണ്ടും മഴ; ഓസ്ട്രേലിയ ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍; അഫ്ഗാനിസ്ഥാന് ഇനിയും സാധ്യത; ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരഫലം നിര്‍ണായകം

Must read

ലാഹോര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ലോകചാമ്പ്യന്‍മാരായ ഓസ്ട്രേലിയ സെമിയില്‍ പ്രവേശിച്ചു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെയാണ് ഓസീസിന്റെ സെമി പ്രവേശനം ഔദ്യോഗികമായത്. 274 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഓസ്ട്രേലിയ 12.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 109 റണ്‍സ് എന്ന അതിശക്തമായ നിലയില്‍ നില്‍ക്കുമ്പോള്‍ മഴ എത്തുകയായിരുന്നു. പിന്നീട് കളി പുനരാരംഭിക്കാന്‍ സാധിച്ചില്ല.

ഗ്രൗണ്ട് മത്സരയോഗ്യമല്ലാത്ത രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ഉപേക്ഷിക്കാന്‍ തീരുമാനമായത്. മാത്യു ഷോര്‍ട്ട് 20(15) മാത്രമാണ് ഓസീസ് നിരയില്‍ പുറത്തായത്. ഒമ്പത് ഫോറും ഒരു സിക്സും സഹിതം 40 പന്തില്‍ 55 റണ്‍സുമായി ട്രാവിസ് ഹെഡും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും 19(22) ആയിരുന്നു ക്രീസില്‍.

ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റാണ് ഓസീസിന്റെ സമ്പാദ്യം.ഗ്രൂപ്പില്‍ നാളെ നടക്കുന്ന ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് മത്സരത്തിന്റെ ഫലത്തെ ആശ്രയിച്ചാകും ഈ ഗ്രൂപ്പില്‍ നിന്നുള്ള രണ്ടാമത്തെ സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുക.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്താന്‍ 274 റണ്‍സാണെടുത്തത്. സെദിഖുള്ള അതാല്‍, അസ്മത്തുള്ള ഒമര്‍സായി എന്നിവര്രുടെ അര്‍ധസെഞ്ചുറി പ്രകടനത്തിന്റെ ബലത്തിലാണ് ടീം 274 റണ്‍സിലെത്തിയത്. മറുപടി ബാറ്റിങ്ങില്‍ ശക്തമായി തുടങ്ങിയ ഓസീസ് 109-1 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. പിന്നീട് മത്സരം തുടരാനായില്ല. ഗ്രൂപ്പ് ബി യില്‍ ദക്ഷിണാഫ്രിക്കയ്ക്കും അഫ്ഗാനും സെമി സാധ്യത നിലനില്‍ക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം;സലിം കുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍....

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

Popular this week