റാഞ്ചി: ജാര്‍ഖണ്ഡില്‍ കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ കാര്‍ ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയതിന് ശേഷമാണു കാര്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ദിയോഘര്‍ സദര്‍ ആശുപത്രിയിലേക്ക് അയച്ചു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് വൻ അപകടം. കൃഷ്ണഗിരി ദേശീയ പാതയിൽ തിരുവണ്ണാമലയിൽ വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഏഴ് പേർ മരിച്ചു. ബംഗ്ലൂരുവിലേക്ക് പോവുകയായിരുന്ന അസം സ്വദേശികൾ സഞ്ചരിച്ച കാറിലേക്ക് തമിഴ്നാട് സർക്കാരിന്റെ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.
മരിച്ചവരിൽ 6 പേര് അസം സ്വദേശികളും ഒരാൾ തമിഴ്നാട് സ്വദേശിയുമാണ്. പതിനാല് പേർക്ക് പരിക്കേറ്റു. പുതുച്ചേരിയിൽ നിന്ന് ഹോസൂരിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ ബൈക്ക് അപകടത്തിൽ വയനാട് സ്വദേശിയായ യുവതി മരിച്ചു. മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റുങ്കര സാബുവിന്റെ മകൾ ആഷ്ലി സാബു(23)വാണ് മരിച്ചത്. അപകടത്തിൽ സഹയാത്രികനായ ബന്ധുവിന് നിസാര പരിക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ദേശീയപാത 766-ൽ ഗുണ്ടൽപേട്ട മദ്ദൂരിലായിരുന്നു അപകടം.
കുടുംബാംഗങ്ങൾക്കൊപ്പം മൈസൂരുവിൽ അവധി ആഘോഷിച്ച് തിരികെവരുന്നതിനിടെയാണ് ആഷ്ലിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. ഹംപിൽ കയറിയതിന് പിന്നാലെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം.
ബി.എഡ്. പൂർത്തിയാക്കിയ ആഷ്ലി മീനങ്ങാടിയിലെ സ്വകാര്യ ട്യൂഷൻ സെന്ററിലെ അധ്യാപികയായിരുന്നു. മാതാവ്: ബിൻസി. സഹോദരങ്ങൾ: ബേസിൽ, ആതിര. സംസ്കാരം ബുധനാഴ്ച മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.