കൊച്ചി നഗരത്തിൽ പാതിരാത്രി പെൺകുട്ടിക്കു നേരെ പീഡനശ്രമം

കൊച്ചി∙ നഗരത്തിൽ പാതിരാത്രി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. പാലാരിവട്ടത്തെ കടയിൽ ചായ കുടിക്കാനെത്തിയ യുവാക്കളുടെ സംഘത്തെ ആക്രമിച്ചു പെൺകുട്ടിയെ കടന്നുപിടിച്ചെന്നാണ് ആരോപണം. 

പെൺകുട്ടിയുടെ പരാതിയിൽ ഷാരൺ, രമേഷ്, അദിത്, ഇർഫാൻ, മാമ്മു, രേഷ്മ, അലൻ, ഷോജി എന്നിവർക്കെതിരെയാണു കേസെടുത്തത്.

പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന അമീൻ അജ്മൽ, ഹഫീസ്, സക്കീർ ഷെഫീഖ്, സെർജിയോ, സാവിയോ എന്നിവർക്കു പരുക്കേറ്റതായും എഫ്ഐആറിൽ പറയുന്നു.എന്നാൽ സംഭവത്തിനു തലേന്നു രാത്രി അജ്മൽ, സെർജിയോ എന്നിവർ ഇടപ്പള്ളിയിലെ ചായക്കടയിൽ വച്ച് ആക്രമിച്ചതായി കാണിച്ച് മേലേപാടം സ്വദേശി അശ്വിൻ രാജൻ നൽകിയ  പരാതിയിലും പാലാരിവട്ടം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. 

അടിപിടിയുണ്ടായ രണ്ടു ചായക്കടകളിലും രാത്രി ലഹരി ഉപയോഗിക്കുന്ന യുവാക്കൾ ഒത്തുകൂടി സംഘർഷമുണ്ടാക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു സംഘത്തിലും സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന പ്രതികളുണ്ടെന്നാണു സാക്ഷി മൊഴികൾ. ആദ്യ ദിവസമുണ്ടായ അടിപിടി കേസ് ഒത്തുതീർക്കാമെന്നു പറഞ്ഞാണു രണ്ടു സംഘങ്ങളും പിറ്റേന്നും ഒത്തുകൂടിയത്. അതാണു പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അപമാനിക്കുന്ന സംഭവത്തിൽ എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News