KeralaNews

ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; അപായച്ചങ്ങല വലിച്ചപ്പോള്‍ പ്രതി ചാടി രക്ഷപ്പെട്ടു

കോഴിക്കോട്: ട്രെയിനില്‍ യുവതിക്കു നേരെ പീഡന ശ്രമം. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ എറണാകുളം-കണ്ണൂര്‍ എക്‌സിക്യുട്ടീവ് ട്രെയിനിലാണ് സംഭവമുണ്ടായത്. സഹയാത്രികനില്‍ നിന്നാണ് യുവതിക്ക് പീഡന ശ്രമമുണ്ടായത്. അപായച്ചങ്ങല വലിച്ചതിനെത്തുടര്‍ന്ന് പ്രതി തീവണ്ടിയില്‍ നിന്ന് ചാടിരക്ഷപ്പെട്ടു.

നാല്‍പ്പതിമ്മൂന്നുവയസുള്ള ചാത്തമംഗലം സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. എറണാകുളത്ത് ഹോം നഴ്‌സായി ജോലിചെയ്യുന്ന ഇവര്‍ കോഴിക്കോട്ടെ വീട്ടിലേക്ക് വരുകയായിരുന്നു. തീവണ്ടിയിലെ അവസാന കമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യവേ ഒപ്പമുണ്ടായിരുന്ന യാത്രക്കാരനാണ് അപമാനിക്കാന്‍ ശ്രമിച്ചത്.

മദ്യലഹരിയിലായിരുന്ന പ്രതി തൃശ്ശൂരില്‍ നിന്ന് കയറിയതുമുതല്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു. ഈ സമയം മറ്റൊരു കുടുംബവും ഇതേ കമ്പാര്‍ട്ടുമെന്റിലുണ്ടായിരുന്നു. തൃശൂര്‍ വിട്ടശേഷം അക്രമം ഭയന്ന് സ്ത്രീ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

യുവതി ബഹളംവെച്ചതിനെത്തുടര്‍ന്ന് കുടുംബം ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ചാടിരക്ഷപ്പെടുകയായിരുന്നു. പ്രതിയെ തിരിച്ചറിയാനായിട്ടില്ല. കോഴിക്കോട് റെയില്‍വേ പോലീസ് അന്വേഷണമാരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button