അയല്‍വാസിയെ കല്ലിനിടിച്ച് കൊല്ലാന്‍ശ്രമം;യുവാവ് അറസ്റ്റിൽ


മേലുകാവ് : അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം കയ്യൂർ മാടപ്പാറ ഭാഗത്ത് കാനാട്ട് വീട്ടിൽ അനീഷ് സോമൻ (30) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സമീപവാസിയായ 46 കാരനെ ഇയാളുടെ വീടിന്റെ മുറ്റത്തെത്തി ചീത്ത വിളിക്കുകയും കല്ലുകൊണ്ട് തലക്കും, മുഖത്തും അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവിന് ഇയാളോട് മുൻവിരോധം നിലനിന്നിരുന്നു, ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളെ ആക്രമിച്ചത്. പരാതിയെ തുടര്‍ന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഓ ഏലിയാസ് പി.ജോർജ്, എസ്.ഐ സനൽകുമാർ, എ.എസ്.ഐ സന്തോഷ്‌, സി.പി.ഓ അഭീഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News