ഗാസ..ഇസ്രയേലും(Israel Hamas War) ഹമാസും തമ്മിൽ ഗാസ(Gaza) മുനമ്പിൽ തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സന്ധിയുടെ അവസാന ദിവസമായ ഇന്ന് കൂടുതൽ ബന്ദികളേയും(hostages) പലസ്തീൻ(palestine) തടവുകാരേയും മോചിപ്പിക്കും. ചൊവ്വാഴ്ച 12 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചിരുന്നു, അതിൽ 10 പേർ ഇസ്രായേലികളും രണ്ട് വിദേശ പൗരന്മാരുമാണ്.
ഇതേ തുടർന്ന് 30 പലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. വെടി നിർത്തൽ കരാറിനും ബന്ദികളുടെ മോചനത്തിനും മധ്യസ്ഥത വഹിച്ച ഖത്തറിന്(qatar) സന്ധി നീട്ടാൻ കഴിയുമോ എന്ന കാര്യത്തിലാണ് ലോകം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉടമ്പടിയുടെ ഭാഗമായി 150 പേരിൽ 81 ബന്ദികളെ ഹമാസ് ഇതുവരെ മോചിപ്പിച്ചത്. ഇവരിൽ കൂടുതലും ഇസ്രായേലി സ്ത്രീകളും കുട്ടികളും വിദേശ പൗരന്മാരും ആയിരുന്നു.
180 പലസ്തീൻ തടവുകാരെ ഇസ്രായേൽ വെടിനിർത്തൽ പ്രകാരം മോചിപ്പിച്ചിട്ടുണ്ട്. ഹമാസും ഇസ്രായേൽ സൈന്യവും തമ്മിലുള്ള പോരാട്ടത്തിന് ഇട്ട താൽക്കാലിക വിരാമം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങൾ വെടിനിർത്തൽ
തിങ്കളാഴ്ചയ്ക്കുശേഷവും നീട്ടാൻ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും അത് നടക്കുമോ എന്ന് വ്യക്തമല്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ ഏഴിന് യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് നാല് ദിവസത്തെ ആദ്യ വെടിനിർത്തൽ ഇരു വിഭാഗങ്ങളും പ്രഖ്യാപിക്കുന്നത്.
ഒരു ദിവസം ഹമാസ് 10 ബന്ദികളെ വീതം വിട്ടയക്കുന്നത് തുടർന്നാൽ വെടിനിർത്തൽ കാരാർ നീട്ടാൻ കഴിയുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. 100 ബന്ദികളെ മോചിപ്പിക്കാൻ കഴിയുമെന്ന് പലസ്തീൻ വൃത്തങ്ങളും സൂചിപ്പിക്കുന്നു.
ഇതുവരെ നടന്ന യുദ്ധത്തിൽ 1,200-ലധികം ഇസ്രായേലികളുടെ ജീവൻ അപഹരിച്ചിട്ടുണ്ട്. ഗാസയിലും വെസ്റ്റ് ബാങ്കിലുമായി 13,300-ലധികം പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമടങ്ങുന്ന സാധാരണക്കാരാണ്.
ഒക്ടോബർ ഏഴു മുതൽ ആരംഭിച്ച യുദ്ധം ഒക്ടോബർ ഏഴിനാണ് ഇസ്രയേലും ഹമാസും തമ്മിൽ യുദ്ധം ആരംഭിക്കുന്നത്. ഗാസ മുനമ്പിൽ നിന്ന് 5000 ലധികം റോക്കറ്റുകൾ തൊടുത്തുവിട്ടുകൊണ്ടായിരുന്നു ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണം. ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.
പിന്നീട് തുടർന്ന യുദ്ധത്തിൽ ഗാസ മുനമ്പ് പൂർണ്ണമായും നശിച്ച നിലയിലാണ്.ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ 12,000 ത്തോളം പലസ്തീൻ പൗരന്മാർ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ 2.3 ദശലക്ഷം പൗരന്മാരിൽ പകുതിയും ഗാസയിലെ വീടുകൾ ഉപേക്ഷിച്ചു പോയി. യുദ്ധത്തിൽ ഹമാസ് പോരാളികളും ഇസ്രയേലും ഇരുന്നൂറിലധികം കുട്ടികളും സ്ത്രീകളും അടങ്ങുന്ന സാധാരണക്കാരെ ബന്ദികളാക്കിയിട്ടുണ്ട്.
ഹമാസ് ബന്ദികളാക്കിയവരിൽ വിദേശ പൗരന്മാരും ഉൾപ്പെടുന്നുണ്ട്. ആദ്യ ദിവസം 13 ഇസ്രായേലികൾ, തായ്‌ലൻഡിൽ നിന്നുള്ള 10 പേർ, ഒരു ഫിലിപ്പിനോ പൗരൻ എന്നിവരുൾപ്പെടെ 24 ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു.