28.4 C
Kottayam
Saturday, June 6, 2026

അട്ടപ്പാടിയില്‍ വന്‍കിട കാറ്റാടിപദ്ധതി വരുന്നു ,സ്ഥാപിതശേഷി 72 മെഗാവാട്ട്

Must read

പാലക്കാട്:അട്ടപ്പാടിയിലെ അഗളിയില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള 72 മെഗാവാട്ട് ശേഷിയുള്ള പദ്ധതി നടപ്പിലാക്കുന്നതിന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ കളക്റ്ററേറ്റില്‍ ഉന്നതതല യോഗം നടന്നു. പദ്ധതി പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജനുവരി 27 ന് വിളിക്കാന്‍ ജില്ലാ കളക്റ്ററെ ചുമതലപ്പെടുത്തി.

കൂടാതെ 4 മാസത്തിനുള്ളില്‍ പദ്ധതി പ്രദേശത്തിന്റെ സര്‍വ്വേ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. പദ്ധതിയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ഭൂമി ആദിവാസി മേഖലയില്‍ ഉള്‍പ്പെട്ടതായതിനാല്‍, പദ്ധതി കാലാവധിയായ 25 വര്‍ഷത്തേക്ക് NHPC യ്ക്ക് Right to Use അടിസ്ഥാനത്തിലാണ് പ്രസ്തുത ഭൂമി ലഭ്യമാക്കുന്നത്.

പദ്ധതിയ്ക്കായി സ്ഥലം വിട്ടുകൊടുക്കുന്ന ആദിവാസികള്‍ ഉള്‍പ്പടെയുള്ള ഭൂവുടമകള്‍ക്ക് ഒരു നിശ്ചിത ശതമാനം വരുമാനം ഉറപ്പ് വരുത്തുന്നരീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 72 മെഗാവാട്ട് ഗ്രിഡിലേക്ക് കടത്തിവിടാന്‍ ആവശ്യമായ 220 കെ വി സബ് സ്റ്റേഷന്റെയും 220 കെ വി ലൈനിന്റെയും പ്രവര്‍ത്തി ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യാനും കേന്ദ്ര സര്‍ക്കാരിന്റെ Green Corridor ഫണ്ടിംഗ് നേടിയെടുക്കാനും ലക്ഷ്യമിടുന്നു.

യോഗത്തില്‍ കെ.എസ്.ഇ.ബി.എല്‍. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി.അശോക് ഐ.എ.എസ്, പാലക്കാട് ജില്ലാ കളക്റ്റര്‍ മൃണ്‍മയി ജോഷി ഐ.എ.എസ്., പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ NHPC യിലെ ഉന്നത ഉദ്യോഗസ്ഥര്‍, കെ.എസ്.ഇ.ബി.എല്‍ ലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week