25.5 C
Kottayam
Sunday, June 7, 2026

മുളക്‌പൊടി എറിഞ്ഞ് ആക്രമണം,ലോട്ടറികട ജീവനക്കാരന്‍റെ 20000 രൂപയടങ്ങിയ ബാഗ് തട്ടിയെടുത്തു

Must read

പാലക്കാട്‌: മുണ്ടൂർ കൂട്ടുപാതയിൽ ലോട്ടറികട ജീവനക്കാരന്റെ മുഖത്ത് മുളക്‌പൊടി എറിഞ്ഞ് പണവും ലോട്ടറിയുമടങ്ങിയ ബാഗ് തട്ടിയെടുത്തു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചേകാലിനാണ് സംഭവം. കൂട്ടുപാത പുന്നയിൽ വീട്ടിൽ വിജയന്റെ ബാഗാണ് നഷ്ടപെട്ടത്. ബാഗിൽ 19550 രൂപയും 500, 100 രൂപ പ്രൈസ് ഉള്ള രണ്ട് ലേട്ടറികളുമാണ് ഉണ്ടായിരുന്നതെന്ന് വിജയൻ പറഞ്ഞു. 

പറളി റോഡിലൂടെ കൂട്ടുപാത ഭാഗത്തേക്ക് ഇയാൾ നടന്നു പോകുമ്പോൾ പുറകിലൂടെ ബൈക്കിൽ ഹെൽമറ്റും, കോട്ടും ധരിച്ചെത്തിയ രണ്ടു പേർ 50 മീറ്ററോളം മുന്നോട്ട് പോയി തിരിച്ചു വന്നാണ് മുളകുപൊടി എറിഞ്ഞത്. സംഭവസമയത്ത് ചാറ്റൽ മഴയുമുണ്ടായിരുന്നു. കണ്ണിലും, മുഖത്തും, വസ്ത്രത്തിലുമെല്ലാം മുളകുപൊടിയായ വിജയൻ നിലവിളിച്ചിങ്കിലും രാവിലെ റോഡിൽ ആളില്ലാത്തതിനാൽ ആരും സഹായത്തിനുണ്ടായില്ല. അര മണിക്കൂറോളം റോഡിൽ നിലവിളിച്ചു നിന്ന വിജയനെ അഞ്ചേമുക്കാലോടെ അതുവഴി പാലുമായി വന്ന പരിസരവാസിയാണ് സഹായിച്ചത്. 

- Advertisement -

സമീപത്തെ തടി മില്ലിൽ കൊണ്ടുപോയി കണ്ണും മുഖവും കഴുകിയശേഷമാണ് വിജയന് കാഴ്ച കിട്ടിയത്. അതിനിടെ അതുവഴി വന്ന വാഹനങ്ങളും നിർത്തിയില്ലെന്ന് പറഞ്ഞു. കണ്ണിൽ മുളകുപൊടി പെട്ട് കണ്ണ് തുറക്കാനാവാതെ നടക്കാനുള്ള ശ്രമത്തിനിടെ തട്ടി വീഴുകയുമുണ്ടായി. കണ്ണിനും മുഖത്തിനും കാര്യമായ കുഴപ്പമില്ലാത്തതിനാൽ വിജയൻ വീട്ടിൽ വിശ്രമത്തിലാണ്. മുണ്ടൂർ സ്വദേശിയുടെ ശ്രീകൃഷ്ണപുരത്തുള്ള ലോട്ടറി കടയിലെ ജീവനക്കാരനാണ്.

- Advertisement -

 

പതിവായി രാവിലെ അഞ്ചു മണി കഴിഞ്ഞാൽ വീട്ടിൽ നിന്ന് നടന്ന് മുണ്ടൂർ ജംഗഷനിലേക്ക് വരും. തലേദിവസത്തെ ലോട്ടറി വിറ്റുകിട്ടിയ പണവും പ്രൈസ് ലഭിച്ച ടിക്കറ്റുകളും ഉടമക്ക് നൽകി അന്ന് വിൽക്കാനുള്ള ടിക്കററും വാങ്ങിയയാണ് പോകാറുള്ളത്. ആറ് വർഷമായി ഈ പതിവ് തുടരുന്നുണ്ടെന്നും ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും വിജയൻ പറയുന്നു. 

- Advertisement -

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന സ്ഥലത്തെത്തിയ കോങ്ങാട് പോലീസ് പരിശോധ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. വിശദമായ അന്വേഷണം നടത്തി വരുന്നതായി കോങ്ങാട് ഇൻസ്‌പെക്ടർ വി.എസ്.മുരളീധരൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

Popular this week